തൃശൂർ: ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ അന്ത്യത്തോട് അടുക്കുമ്പോൾ ചേലക്കരയിൽ യു ആർ പ്രദീപും പാലക്കാട് രാഹുൽ മാംങ്കൂട്ടത്തിലും വിജയിച്ചു. വയനാട്ടിൽ പ്രിയങ്ക ഗാന്ധി മിന്നുന്ന ഭൂരിപക്ഷത്തിലേക്ക് അടുക്കുന്നു.
ചേലക്കരയിൽ എൽഡിഫ് സ്ഥാനാർഥി യു ആർ പ്രദീപ് 12,210 വോട്ടുകളുടെ ലീഡ് നേടിയപ്പോൾ പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ 18699 വോട്ടിന്‍റെ ലീഡ് നേടി. വയനാട്
പ്രിയങ്കയുടെ ഭൂരിപക്ഷം മൂന്നര ലക്ഷം കടന്നു.
വയനാട് ആദ്യം മുതലേ പ്രിയങ്ക സ്ഥാനമുറപ്പിച്ചപ്പോൾ,
പാലക്കാട് ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തിനൊടുവിൽ രാഹുൽ മാങ്കൂട്ടത്തിൽ വിജയമുറപ്പിച്ചത്. ചേലക്കരയിൽ പ്രദീപ് ആദ്യം മുതൽ കളം നിറഞ്ഞെങ്കിലും 15000ത്തോട് അടുത്ത ഭൂരിപക്ഷം 12000ൽ ഒതുങ്ങേണ്ടി വന്നു.
പാലക്കാട്ടേത് തിളക്കമാർന്ന വിജയം, പക്ഷെ ചേലക്കരയിൽ ഉണ്ടായ തിരിച്ചടി ഗൗരവമായി കാണണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ പ്രതികരിച്ചു.
പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ബിജെപിയുടെ അടിവേര് യുഡിഎഫ് മാന്തിയെന്ന് സന്ദീപ് വാര്യര്‍. സി.കൃഷ്ണകുമാറും ഭാര്യയുമാണ് പാലക്കാട്ടെ ബിജെപിയെന്ന് എഴുതിക്കൊടുത്ത ബിജെപി നേതൃത്വമാണ് പരാജയത്തിന്റെ ഉത്തരവാദികള്‍. ഈ പരാജയത്തിന്റെ ഉത്തരവാദിത്വം കെ.സുരേന്ദ്രനാണ്. സുരേന്ദ്രന്‍ രാജിവെക്കാതെ ബിജെപി കേരളത്തില്‍ രക്ഷപ്പെടില്ലെന്നും സന്ദീപ് വാര്യര്‍.
Leave a Reply