ഇ.ഡിയും കേസെടുത്തു

ഇ.ഡിയും കേസെടുത്തു

കൊച്ചി: പകുതിവില തട്ടിപ്പിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും (ഇ.ഡി) കേസെടുത്തു. ഇ.ഡിയുടെ കൊച്ചി യൂനിറ്റാണ് എൻഫോഴ്സ്മെന്‍റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ) രജിസ്റ്റർ ചെയ്തത്.

രാഷ്ട്രീയ നേതാക്കളെയടക്കം മറയാക്കി കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണന്‍റെ നേതൃത്വത്തില്‍ ആസൂത്രിതമായി നടന്ന വൻ തട്ടിപ്പിനെക്കുറിച്ച്‌ പൊലീസ് നടത്തിവരുന്ന അന്വേഷണത്തിന് സമാന്തരമായി ഇ.ഡി പ്രാഥമികാന്വേഷണം നടത്തിയിരുന്നു. ഇതിലെ കണ്ടെത്തലുകളുടെയും തട്ടിപ്പിന് പ്രധാനമന്ത്രിയുടെ ചിത്രംവരെ ദുരുപയോഗം ചെയ്തെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ടിന്‍റെയും അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ നടപടി. കേസ് അന്വേഷിക്കുന്ന പൊലീസില്‍നിന്ന് ഇ.ഡി കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published.