ഓർമപ്പെടുത്തൽ അല്ല ‘മുന്നറിയിപ്പ്’

ഓർമപ്പെടുത്തൽ അല്ല ‘മുന്നറിയിപ്പ്’

വാഷിങ്ടൻ: രാജ്യാന്തര വ്യാപാരത്തില്‍ യുഎസ് ഡോളർ ഒഴിവാക്കി സ്വന്തം കറൻസിക്കു ശ്രമിച്ചാല്‍ ഉല്‍പന്നങ്ങള്‍ക്ക് 100% ഇറക്കുമതി തീരുവ ചുമത്തുമെന്ന് ട്രംപിൻ്റെ മുന്നറിയിപ്പ്. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണാള്‍ഡ് ട്രംപ് ബ്രിക്സ് രാജ്യങ്ങള്‍ക്ക് വീണ്ടും മുന്നറിയിപ്പുമായി എത്തിയത്. മാറ്റമുണ്ടായാല്‍ അമേരിക്കൻ വിപണിയോട് വിടപറയേണ്ടിവരുമെന്നും ട്രംപ് ഓർമ്മിപ്പിച്ചു. 

എന്നാല്‍ ഡോളറിന് പകരം മറ്റ് കറൻസി സ്വീകരിക്കാൻ ആലോചിക്കുന്നില്ലെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. അതെസമയം സ്വന്തം കറൻസി കൊണ്ടുവരാൻ പദ്ധതിയില്ലെന്നും ബ്രിക്സ് രാജ്യങ്ങള്‍ ഒരുമിച്ചുള്ള പൊതുനിക്ഷേപ പദ്ധതികളാണ് ലക്ഷ്യമിടുന്നതെന്നും റഷ്യയും ഇന്നലെ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published.