ദിവ്യക്ക് കവചമൊരുക്കി സിപിഎം

ദിവ്യക്ക് കവചമൊരുക്കി സിപിഎം


കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ റിമാൻഡിൽ കഴിയുന്ന പി.പി. ദിവ്യയ്‌ക്കെതിരെ പാർട്ടി നടപടി ഉടനില്ല.

ദിവ്യക്ക് എതിരെ നടപടി ആവശ്യമില്ലെന്ന നിലപാടാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗം എടുത്തത്. ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കിയിട്ടുണ്ട്. തല്‍ക്കാലം ഈ നടപടി മതി എന്ന തീരുമാനമാണ് യോഗത്തില്‍ വന്നത്.

ഇതോടെ ദിവ്യ സിപിഎം ജില്ലാ കമ്മിറ്റി അംഗമായി തുടരുമെന്ന് വ്യക്തമായി. എഡിഎമ്മിന്റെ മരണത്തില്‍ പ്രതിയായതോടെ ദിവ്യക്ക് എതിരെ നടപടി വരുമെന്ന് സൂചനയുണ്ടായിരുന്നു. അസാധാരണ സാഹചര്യത്തില്‍ അസാധാരണ നടപടി ദിവ്യക്ക് എതിരെ വരുമെന്ന് സിപിഎം കേന്ദ്രങ്ങളില്‍ നിന്ന് തന്നെ സൂചന വന്നിരുന്നു. എന്നാല്‍ നടപടി വേണ്ടെന്നാണ് യോഗത്തില്‍ തീരുമാനം വന്നത്.

ദിവ്യയെ ക്രൈംബ്രാഞ്ച് ഓഫിസിൽ കൊണ്ടുവന്നപ്പോൾ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യനും നിയുകത പ്രസിഡന്റ് കെ.കെ.രത്നകുമാരിയും സ്ഥിരസമിതി അധ്യക്ഷ ടി.സരളയും എത്തിയിരുന്നു.

Leave a Reply

Your email address will not be published.