ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയിൽ നിന്ന് പി.പി. ദിവ്യയെ നീക്കി

ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയിൽ നിന്ന് പി.പി. ദിവ്യയെ നീക്കി


കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയിൽ നിന്ന് പി. പി ദിവ്യയെ നീക്കി. ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ യ്ക്ക് കേസെടുത്ത സാഹചര്യത്തിലാണ് ദിവ്യയെ മാറ്റിയത്. സി.പി.എം ജില്ല സെക്രട്ടറിയറ്റിന്‍റേതാണ് തീരുമാനം. അഡ്വ.കെ.കെ. രത്നാകുമാരിയെ പുതിയ അധ്യക്ഷയായി തിരഞ്ഞെടുത്തു.

ജില്ലാ പഞ്ചായത്ത് നേതൃത്വവും ഡിവൈഎഫ്ഐ നേതൃത്വവും ഒക്കെ പി പി ദിവ്യയ്ക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ചു സംരക്ഷണം നൽകുകയായിരുന്നു ഇതുവരെ. പാർട്ടിക്കുള്ളിലും പുറത്തും ജനാരോഷം ശക്തമായതോടെ പാർട്ടി രാജിക്ക് നിർബന്ധിതരാവുകയായിരുന്നു.

പാർട്ടിയുടെ തീരുമാനത്തെ മാനിക്കുന്നു. തനിക്കെതിരെ അന്വേഷണം നടക്കുന്നതിനാൽ തൽസ്ഥാനത്ത് തുടരുന്നതിലെ അപാകത മനസ്സിലാക്കുന്നു. എന്നും പി പി ദിവ്യ പ്രതികരിച്ചു. മരിച്ച നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം നിൽക്കും എന്നു പറഞ്ഞ ദിവ്യ, തൻറെ പ്രതികരണം സദുദ്ദേശപരമായിരുന്നു എന്നും നിരപരാധിത്വം തെളിയിക്കുക തന്നെ ചെയ്യും എന്നും കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.