പി.പി. ദിവ്യക്ക് ജാമ്യം

പി.പി. ദിവ്യക്ക് ജാമ്യം


കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് അറസ്റ്റിലായ കണ്ണൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ്  പി പി ദിവ്യക്ക് കർശന ഉപാധികളുടെ ജാമ്യം. ഇതോടെ ദിവ്യ ഇന്ന് തന്നെ ജയിൽ മോചിത ആയേക്കും.  തലശ്ശേരി സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അതോടൊപ്പം സാക്ഷികളെ സ്വാധീനിക്കാൻ പാടില്ലെന്നും കോടതി താക്കീത് നൽകി.

കണ്ണൂർ ജില്ലയ്ക്ക് പുറത്ത് പോകരുത്, എല്ലാ തിങ്കളാഴ്ചയും രാവിലെ 10നും 11നും എസ്.ഐ.ടി ക്ക് മുന്നിൽ ഹാജരാക്കണം.സാക്ഷികളെ സ്വാധീനിക്കരുത്. തുടങ്ങിയ കർശന ഉപാധികളോട് ആണ് കോടതി ദിവ്യക്ക് ജാമ്യം നൽകിയത്.

വിധി ആശ്വാസകരമെന്ന് പ്രതിഭാഗം പ്രതികരിച്ചു. അന്വേഷണത്തോട് സഹകരിക്കും.  ആവശ്യമായ തെളിവുകൾ ഉണ്ട്. കോടതിക്ക് സാമാന്യ യുക്തി ബോധ്യപ്പെട്ടു. ശിക്ഷിക്കും വരെ ദിവ്യ നിരപരാധിയെന്നും.

ദിവ്യക്ക് അനുകൂലമായതു പോലീസ് നടപടി.
ജാമ്യം നൽകിയില്ല എന്നാണ് പ്രതീക്ഷിച്ചതെന്ന് എഡിഎമ്മിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു.

കേസില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയ ദിവ്യയെ ഒക്ടോബര്‍ 29-നാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനെത്തുടര്‍ന്ന് പോലീസിന് മുമ്പാകെ കീഴടങ്ങുകയായിരുന്നു. അതേസമയം കഴിഞ്ഞ ദിവസം ദിവ്യയ്‌ക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ദിവ്യയെ പാര്‍ട്ടി അംഗം മാത്രമായി തരംതാഴ്ത്താനാണ് തീരുമാനം. സിപിഎമ്മില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണ് ബ്രാഞ്ച് അംഗത്വത്തിലേക്കുള്ള തരംതാഴ്ത്തല്‍.

Leave a Reply

Your email address will not be published.