ഡിജിറ്റൈസേഷന്‍ നടപടികള്‍ കോടതികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. കേരള ഹൈക്കോടതിയില്‍ വിവിധ ഡിജിറ്റൈസേഷന്‍ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ ഹൈക്കോടതി പരിസരത്ത് സ്ഥാപിക്കുന്ന സിസിടിവി സര്‍വെയ്ലന്‍സ് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
രാജ്യത്ത് ഡിജിറ്റലായി മാറുന്ന ആദ്യ കോടതി കൊല്ലത്ത് സ്ഥാപിക്കപ്പെടുകയാണ്. 14 കോടതികള്‍ കൂടി ഡിജിറ്റലാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ജുഡീഷ്യല്‍ മേഖലയില്‍ നിരവധി അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ജുഡീഷ്യല്‍ സിറ്റി കൊച്ചിയില്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഡിജിറ്റൈസേഷന്‍ നടപടികള്‍ കോടതികളില്‍ നടപ്പാക്കുമ്പോള്‍ കോടതികളുടെ പ്രവര്‍ത്തനം യാന്ത്രികമാകരുതെന്നും മാനുഷിക സമീപനം കാത്തുസൂക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു.
Leave a Reply