ഭുവനേശ്വര്‍: മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപം കൊള്ളുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബുധനാഴ്ചയോടെ ദന ചുഴലിക്കാറ്റ് രൂപപ്പെടുമെന്നും ബംഗാള്‍ തീരത്തേക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും ഈ ദിവസങ്ങളില്‍ തുലാവര്‍ഷത്തോടനുബന്ധിച്ചുള്ള മഴ ശക്തമാകും.
മഴ മുന്നറിയിപ്പ് അനുസരിച്ച് ആറു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.വൈകുന്നേര സമയങ്ങളില്‍ മഴ ശക്തിപ്പെടാനും സാധ്യതയുണ്ട്. ഇടിമിന്നലോട് കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തെ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മാത്രമാണ് മുന്നറിയിപ്പ് ഉണ്ടായിരുന്നത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒഡീഷ-പശ്ചിമ ബംഗാള്‍ തീരത്ത് വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ 24 ന് രാവിലെ തീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.
ആന്‍ഡമാന്‍ കടലിന് മുകളില്‍ ഒരു അന്തരീക്ഷ ചുഴലി നിലനില്‍ക്കുന്നുണ്ട്. നാളെയോടെ ഇത് ന്യൂനമര്‍ദമായി മാറുമെന്നും പിന്നീട് ഇത് തീവ്ര ന്യൂനമര്‍ദമായി മാറും ബുധനാഴ്ചയോടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി മാറും.
ദന ചുഴലിക്കാറ്റ് ഒഡിഷ, ബംഗാള്‍ തീരത്തേക്ക് നീങ്ങുമെന്നാണ് നിലവില്‍ കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.
Leave a Reply