ഡല്‍ഹിയിൽ ഇനി നിശബ്ദ പോരാട്ടം

ഡല്‍ഹിയിൽ ഇനി നിശബ്ദ പോരാട്ടം

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ അണിനിരന്ന കലാശക്കൊട്ടിനാണ് ഡല്‍ഹി ഇന്ന് സാക്ഷ്യം വഹിച്ചത്.

ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി പാർട്ടി എന്നിവർ നേർക്കുനേർ മത്സരിക്കുന്ന ഡല്‍ഹിയില്‍ ഇത്തവണ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. 70 മണ്ഡലങ്ങളിലായി ബുധനാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക. ഭരണ തുടർച്ചക്ക് ആം ആദ്മി പാർട്ടി ശ്രമിക്കുമ്ബോള്‍, ഒരു അട്ടിമറിയാണ് കോണ്‍ഗ്രസും ബിജെപിയും ലക്ഷ്യം വയ്ക്കുന്നത്.

രാജി വച്ച എംഎല്‍എമാർ ബിജെപിയില്‍ ചേർന്നതില്‍ ആം ആദ്മി പാർട്ടി ക്യാമ്ബുകള്‍ ആശങ്കയിലാണ്. അതേസമയം തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് ഡല്‍ഹി സർക്കാർ നഗരത്തിലുട നീളമുള്ള എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.