വയനാട്ടിൽ മരിച്ചവരുടെ എണ്ണം 151ആയുയർന്നു. ഇനിയും 100 കണക്കിനു പേരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിലേക്ക് തിരിച്ചു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ബുധനാഴ്ചയോടെ വയനാട്ടിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തിയേക്കും. ബുധനാഴ്ച ഉച്ചയോടെ മൈസൂരുവിൽ എത്തിയതിനു ശേഷം ഇരുവരും റോഡ് മാർഗേ വയനാട്ടിൽ എത്തിച്ചേരുമെന്നാണ് വിവരം.
കണ്ണൂരിലെ ഡിഫൻസ് സെക്യൂരിറ്റി കോര്‌പ്സ് സെന്‍ററിൽ നിന്ന് 200 സൈനികർ വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. സൈനിക ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘവും കോഴിക്കോട് ടെറിട്ടോറിയൽ ആർമിയുടെ സേനയെയും വയനാട്ടിലേക്ക് എത്തിച്ചിട്ടുണ്ട്.
ദുരന്തനിവാരണ പ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനു തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവുവിനെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചു.
Leave a Reply