സ്കൂൾ പരിസരങ്ങളിൽ കുട്ടികൾക്കിടയിൽ പുകയില ഉത്പന്നങ്ങൾ വില്പന നടത്തിയ ആൾ റിമാൻറിൽ
നിരോധിക്കപ്പെട്ടതും ആരോഗ്യത്തിന് ഹാനികരവുമായ COOL LIP എന്ന പേരിലുള്ള പുകയില ഉൽപ്പന്നങ്ങൾ പഴയന്നൂർ ഹയർ സെക്കൻററി സ്കൂൾ പരിസരത്തു വില്പനനടത്തിയ പഴയന്നൂർ കുമ്പളക്കേോട് സ്വദേശിയായ കുന്നമ്പിള്ളി വീട്ടിൽ രതീഷ് (44) നെയാണ് കോടതി റിമാൻറു ചെയ്തത്
പഴയന്നൂർ ഹയർ സെക്കൻററി സ്കൂളിലെ കുട്ടികൾക്കിടയിൽ നിരോധിക്കപ്പെട്ട പുകയിലയുത്പന്നം കൂടുതലായി കണ്ടുവരുന്നു എന്ന് പരാതിലഭിച്ചതിനെ തുടർന്ന് പഴയന്നൂർ പോലീസ് സ്റ്റേഷനിൽ കേസ് റെജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കുട്ടികൾക്കിടയിൽ വില്പന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന നിരോധിച്ചതും ആരോഗ്യത്തിന് ഹാനികരവുമായ പുകയിലയുത്പന്നങ്ങൾ പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തു.
പഴയന്നൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെ്കടർ ബിജോയ് പി റ്റി, സബ് ഇൻസ്പെക്ടർ അനിൽകുമാർ ഒ പി, സീനിയർ സിവിൽ പോലീസ് ഓഫീസർ നളിനി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Leave a Reply