മലപ്പുറം: ജില്ലയില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതി അടക്കമുള്ള വിവിധ കുടിവെള്ള പദ്ധതികള്‍ക്കായി പൊളിച്ചിട്ട റോഡുകള്‍ എത്രയും പെട്ടെന്ന് ഗതാഗത യോഗ്യമാക്കണമെന്ന് നജീബ് കാന്തപുരം എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു.
ദേശീയപാത 66 ന്റെ വികസനത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന ഡ്രെയിനേജുകള്‍ അശാസ്ത്രീയമായാണ് നിര്‍മിക്കുന്നതെന്നും ഡ്രെയിനേജില്‍ നിന്നുള്ള വെള്ളത്തിന്റെ കുത്തൊഴുക്കു മൂലം ജില്ലയില്‍ രണ്ടു പേര്‍ മരണപ്പെട്ടിട്ടുണ്ടെന്നും പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ പറഞ്ഞു. പണി പൂര്‍ത്തിയായ പല ഭാഗങ്ങളിലും റോഡ് തുറന്നു കൊടുക്കുന്നില്ല. ഇതു മൂലം വന്‍ ഗതാഗതക്കുരുക്കാണ് ദേശീയപാതയില്‍ അനുഭപ്പെടുന്നതെന്നും എം.എല്‍.എ പറഞ്ഞു. നിസ്സാരമായ സാങ്കേതിക പ്രശ്നങ്ങളുടെ പേരില്‍ ജില്ലയിലെ പല വന്‍കിട വികസന പദ്ധതികള്‍ മുടങ്ങിക്കിടക്കുകയാണെന്നും ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ അടിയന്തരമായി ശ്രദ്ധ പതിപ്പിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
ദേശീയപാത 66 വികസന പ്രവൃത്തികളുടെ ഭാഗമായി കുറിപ്പുറം ഭാഗത്തു നിര്‍മിക്കുന്ന ഡ്രെയിനേജ് പാടത്തേക്ക് ഒഴുകിപ്പോവുന്ന വിധത്തിലാണ് നിര്‍മിക്കുന്നതെന്നും ദേശീയ പാതാ അതോറിറ്റിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ പറഞ്ഞു. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ അടിയന്തരമായി യോഗം വിളിച്ചു ചേര്‍ക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
Leave a Reply