കണ്ടണശ്ശേരി പഞ്ചായത്തിലെ ആളൂരില് പ്രവര്ത്തിക്കുന്ന ചിരാഗ് ഫുഡ് ആന്ഡ് ഡയറി പ്രൊഡക്സിന്റെ ‘ചിരാഗ് പ്യുവര് കൗ ഗീ’ എന്ന ഉത്പ്പന്നത്തിന്റെ വില്പന നിരോധിച്ചതായി ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര് ബൈജു പി ജോസഫ് അറിയിച്ചു. മണലൂര്, ചേലക്കര ഭക്ഷ്യസുരക്ഷാ ഓഫീസര്മാര് ഈ സ്ഥാപനത്തില് നടത്തിയ പരിശോധനയില് ലേബല് ഇല്ലാതെ ടിന്നുകളില് സൂക്ഷിച്ച നെയ്യ് പിടിച്ചെടുക്കുകയും ചെയ്തു. സാമ്പിളുകളുടെ പരിശോധനയില് നെയ്യോടൊപ്പം എണ്ണയും കലര്ത്തിതയായി കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനത്തില് നിന്നും 77.6 കി.ഗ്രാം പാക്ക് ചെയ്ത ബോട്ടിലുകളും ടിന്നുകളില് സൂക്ഷിച്ച 27.9 കി.ഗ്രാം നെയ്യും പിടിച്ചെടുത്തു. തുടര്നടപടിക്കായി സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും ശേഖരിച്ചു. നെയ്യിനോടൊപ്പം എണ്ണ ചേര്ക്കുന്നത് നിരോധിച്ച സാഹചര്യത്തിലാണ് ഉത്പ്പന്നത്തിന്റെ വില്പനയ്ക്കെതിരെ നടപടിയെടുത്തത്. പരിശോധനയില് മണലൂര് ഭക്ഷ്യസുരക്ഷാ ഓഫീസര് അരുണ് പി കാര്യാട്ട്, പി.വി ആസാദ്, ക്ലാര്ക്ക് മുഹമ്മദ് ഹാഷിഫ്, ഇ.എ രവി തുടങ്ങിയവര് പങ്കെടുത്തു.
FlashNews:
പാര്ലമെന്റ് മന്ദിരത്തിനു മുന്നില് യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി
എംഎസ് സൊല്യൂഷൻസ് സിഇഒയ്ക്ക് ലുക്ക് ഔട്ട് നോട്ടീസ്
മുന് ഡിഐജിയുടെ വീട്ടിൽ മോഷണം
രണ്ട് കോടി രൂപ ധനസഹായം നല്കും
തിരൂർ സിറ്റി ഹോസ്പിറ്റലിൽ ക്രിസ്മസ് ആഘോഷിച്ചു
ഇറാന് നിരോധനം പിന്വലിച്ചു
അമിത്ഷാ രാജ്യത്തോട് മാപ്പ് പറയണം -ദളിത് കോൺഗ്രസ്സ്
വയോധികയെ തെരുവുനായ കടിച്ചുകൊന്നു
കേരളോത്സവത്തിന്റെ സമാപനവും , സമ്മാനദാനവും നടത്തി
എംഇഎസ് സൗജന്യ മെഗാ മെഡിക്കൽ ക്വാമ്പ് സംഘടിപ്പിച്ചു
കേൾവി പരിശോധന നടത്തി
മെജസ്റ്റിക് ജ്വല്ലേഴ്സിൽന്യൂജൻ ബ്രാൻഡ്ഓറിയ സെക് ഷൻ ആരംഭിച്ചു
കാലിക്കറ്റ് സിൻഡിക്കേറ്റ് സമവായ ചർച്ച മാറ്റി:
ശലഭോത്സവം 2024 സംഘടിപ്പി ച്ചു.
അംബേദ്ക്കറെ അവഹേളിച്ച അമിത്ഷായ്ക്കെതിരെ പ്രതിഷേധം
തിരൂര് താലൂക്ക്തല അദാലത്തില് ലഭിച്ചത് 787 പരാതികള്
ധ്വനി പ്രകാശനം ചെയ്തു
സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ടമായവർക് ബദൽ സംവിധാനം ഒരുക്കണം
പുരാതന മസ്ജിദുകൾ അവകാശവാദം ഉന്നയികാൻ കാരണം ചന്ദ്രചൂഡ്
‘ചിരാഗ് പ്യുവര് കൗ ഗീ’ നെയ്യ് നിരോധിച്ചു
Article details
Likes:
Author:
Date:
June 25, 2024June 25, 2024
Categories:
Leave a Reply