ന്യൂഡൽഹി : പാര്‍ലമെന്റ് വളപ്പിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തു. ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ബിജെപി എംപിമാരുടെ പരാതി പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അനുരാഗ് സിങ് ഠാക്കൂര്‍, ബാന്‍സുരി സ്വരാജ്, ഹേമാംഗ് ജോഷി എന്നിവരാണ് പൊലീസില്‍ പരാതി സമര്‍പ്പിച്ചത്. എംപിമാരെ കയ്യേറ്റം ചെയ്തെന്ന് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് പരാതി.
പ്രേരണാക്കുറ്റമുള്‍പ്പെടെയാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. ഐപിസി സെക്ഷനുകളായ 109, 115, 117, 125, 131, 351 എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ കേസെടുത്തതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് ഇതുവരെ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് രാഹുലുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. പൊലീസില്‍ മറ്റൊരു പരാതി നല്‍കുന്നത് ഉള്‍പ്പെടെയുള്ള നിയമ പോരാട്ടത്തിലേക്ക് കോണ്‍ഗ്രസും കടക്കുകയാണ്.
ബിആര്‍ അംബേദ്ക്കറുടെ പേരിലാണ് പാര്‍ലമെന്റ് കവാടത്തില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായത്. പിടിച്ചുതള്ളിയെന്നും മര്‍ദ്ദിച്ചെന്നും ആരോപിച്ച് ഇരുവിഭാഗവും രംഗത്തെത്തി. ബിജെപി അംഗങ്ങള്‍ ഭീഷണിപ്പെടുത്തിയെന്നും പിടിച്ചുതള്ളിയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി തള്ളിയിട്ട എംപി ദേഹത്തേക്ക് വീണ് തനിക്ക് പരുക്കേറ്റെന്ന് ഒഡീഷയില്‍ നിന്നുള്ള ബിജെപി എം പി പ്രതാപ് സാരംഗിയും ആരോപിച്ചു.
FlashNews:
വിടവാങ്ങിയത് മലയാള സാഹിത്യത്തിന്റെ ഇതിഹാസം
ഡിജിറ്റൽ അറസ്റ്റ്: നാലു കോടി രൂപ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ
പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി
എംഎസ് സൊല്യൂഷൻസ് സിഇഒയ്ക്ക് ലുക്ക് ഔട്ട് നോട്ടീസ്
മുന്‍ ഡിഐജിയുടെ വീട്ടിൽ മോഷണം
രണ്ട് കോടി രൂപ ധനസഹായം നല്‍കും
തിരൂർ സിറ്റി ഹോസ്പിറ്റലിൽ ക്രിസ്മസ് ആഘോഷിച്ചു
ഇറാന് നിരോധനം പിന്‍വലിച്ചു
അമിത്ഷാ രാജ്യത്തോട് മാപ്പ് പറയണം -ദളിത് കോൺഗ്രസ്സ്
വയോധികയെ തെരുവുനായ കടിച്ചുകൊന്നു
കേരളോത്സവത്തിന്റെ സമാപനവും , സമ്മാനദാനവും നടത്തി
എംഇഎസ് സൗജന്യ മെഗാ മെഡിക്കൽ ക്വാമ്പ് സംഘടിപ്പിച്ചു
കേൾവി പരിശോധന നടത്തി
മെജസ്റ്റിക് ജ്വല്ലേഴ്സിൽന്യൂജൻ ബ്രാൻഡ്ഓറിയ സെക് ഷൻ ആരംഭിച്ചു
കാലിക്കറ്റ് സിൻഡിക്കേറ്റ് സമവായ ചർച്ച മാറ്റി:
ശലഭോത്സവം 2024 സംഘടിപ്പി ച്ചു.
അംബേദ്ക്കറെ അവഹേളിച്ച അമിത്ഷായ്ക്കെതിരെ പ്രതിഷേധം
തിരൂര്‍ താലൂക്ക്തല അദാലത്തില്‍ ലഭിച്ചത് 787 പരാതികള്‍
ധ്വനി പ്രകാശനം ചെയ്തു
രാഹുല്‍ ഗാന്ധിക്കെതിരെ കേസ്
Article details
Likes:
Author:
Date:
December 19, 2024December 19, 2024
Categories:
Leave a Reply