ആളു മാറി ജപ്തി: നടപടിക് നിർദേശം

ആളു മാറി ജപ്തി: നടപടിക് നിർദേശം

എം ബിന്ധു വിന് പകരം എം. സിന്ധുവിൻ്റെ പേരിൽ ജപ്തി

വീട്ടമ്മക് ശാരീരികാസ്വസ്ഥ്യം.
പരപ്പനങ്ങാടി : ആളുമാറി റവന്യൂ റിക്കവറിക് വില്ലേജ് ഓഫീസിൽ നിന്നും അറിയിപ്പ് ലഭിച്ച വീട്ടമ്മക് ശാരീരികാസസ്ഥ്യം,
കനാറ ബാങ്കിലെ പരപ്പനങ്ങാടി ശാഖയിൽ നിന്നും ലോണെടുത്ത് കൃത്യസമയത്ത് അടക്കാത്തതിനാൽ റവന്യൂ റിക്കവറി നടത്തുന്നതായി പരപ്പനങ്ങാടി വില്ലേജ് ഓഫീസിൽ നിന്ന് വിവരം ലഭിച്ചതോടെയാണ് ലോണെടുത്തിട്ടില്ലാത്ത വീട്ടമ്മ പകച്ചു പോയത്.
പരപ്പനങ്ങാടി വില്ലേജ് ഓഫീസിൽ നിന്ന് വിവരം ലഭിച്ച നെടുവയിലെ എം. സിന്ധുവിനാണ് ജോലി സ്ഥലത്ത് ദേഹാസ്വസ്ഥ്യം മനുഭവപെട്ടത്. വില്ലേജ് ഓഫിസിലെത്തി നിജ സ്ത്ഥി വെളിപെടുത്തിയതോടെ ഇവരെ കനാറ ബാങ്കിലേക്കയച്ചു.
ഇതെ മേൽവിലാസത്തിലുള്ള ബിന്ധു എന്നയാളുടെ പേരിലുള്ള ലോണിന്മേലുള്ള നിയമ നടപടിയാണ് മാറി സിന്ധുവിൻ്റെ നേരെയെത്തിയത്. എന്നാൽ തൻ്റെ ഫോൺ നമ്പർ എങ്ങിനെ കിട്ടിയെന്ന ചോദ്യത്തിന് അധികൃതർക് ഉത്തരമില്ലന്നും, എന്നാൽ ഇത് തങ്ങളുടെ വീഴ്ച്ചയല്ലന്നും വില്ലേജ് അധികൃതരുടെ ഭാഗത്ത് സംഭവിച്ച പിഴവാണെന്നും ബാങ്ക് അധികൃതർ പറഞ്ഞതായി സിന്ധു പറഞ്ഞു.
നേരിട്ട അപമാനത്തിനും പ്രയാസത്തിനും നഷ്ടപരിഹാരം തേടി ഈ വീട്ടമ്മ ഉപഭോക്തൃ കോടതിയെ സമീപിക്കാനിരിക്കുകയാണ്.

Leave a Reply

Your email address will not be published.