കേരളം ബുള്ളറ്റ് ട്രെയ്ൻ നിർമ്മിക്കും

കേരളം ബുള്ളറ്റ് ട്രെയ്ൻ നിർമ്മിക്കും

പാലക്കാട്‌ : പൊതുമേഖലാ സ്ഥാപനം ബെമൽ (ഭാരത്‌ എർത്ത്‌ മൂവേഴ്‌സ്‌ ലിമിറ്റഡ്‌) ബുള്ളറ്റ്‌ ട്രെയിൻ നിർമിക്കുന്നു. മുംബൈ–-അഹമ്മദാബാദ് ഹൈസ്‌പീഡ് പാതയ്‌ക്കുവേണ്ടി രണ്ട് ബുള്ളറ്റ് ട്രെയിനാണ്‌ ബെമൽ നിർമിക്കുക. വന്ദേഭാരത്‌ ട്രെയിനിന്‌ സ്ലീപ്പർ കോച്ചുണ്ടാക്കി നൽകിയശേഷമാണ്‌ പുതിയ ദൗത്യം ഏറ്റെടുത്തത്‌.

വിദേശ രാജ്യങ്ങളിൽനിന്ന് ബുള്ളറ്റ് ട്രെയിൻ വൻവില നൽകി ഇറക്കുമതി ചെയ്യാനാണ്‌ കേന്ദ്രസർക്കാർ ആദ്യം ആലോചിച്ചത്. ബെമൽ ബുള്ളറ്റ് ട്രെയിൻ നിർമിക്കാനുള്ള ടെൻഡറിൽ പങ്കെടുത്തു. വിദേശകമ്പനികൾ അമിതവില ആവശ്യപ്പെട്ടതും വന്ദേഭാരത് സ്ലീപ്പർ കോച്ചുകൾ പകുതിവിലയ്‌ക്ക്‌ മികച്ച നിലവാരത്തിൽ നിർമിച്ചുനൽകിയതും കണക്കിലെടുത്താണ്‌ ബെമലിനെ പരിഗണിച്ചത്.

Leave a Reply

Your email address will not be published.