മധ്യവര്‍ഗത്തിന് നേട്ടം

മധ്യവര്‍ഗത്തിന് നേട്ടം

ന്യൂഡല്‍ഹി: ബജറ്റ് വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. വളര്‍ച്ച, സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍, സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കല്‍, മിഡില്‍ ക്ലാസിനെ ശക്തിപ്പെടുത്തല്‍ എന്നിവയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്നതായിരിക്കും ബജറ്റെന്നും ധനമന്ത്രി പറഞ്ഞു. നിര്‍മല സീതാരാമന്റെ തുടര്‍ച്ചയായ എട്ടാമത്തെ ബജറ്റാണിത്.

വികസനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കും. വികസിത ഭാരതം സാക്ഷാത്കരിക്കുകയാണ് ലക്ഷ്യം. വികസനത്തിലൂടെ ദാരിദ്ര്യം പൂര്‍ണമായി തുടച്ചുനീക്കുമെന്നും അവര്‍ പറഞ്ഞു.

വാര്‍ഷിക വരുമാനം 12 ലക്ഷം വരെയുള്ളവര്‍ക്ക് ആദായനികുതിയില്ലെന്നതടക്കമുള്ള ധനമന്ത്രിയുടെ പ്രഖ്യാപനം കയ്യടികളോടെയാണ് ഭരണപക്ഷം വരവേറ്റത്. പുതിയ ആദായനികുതി ബില്‍ അടുത്തയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. മധ്യവര്‍ഗത്തിന് കൂടുതല്‍ നേട്ടമുണ്ടാക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്.

ഇന്ത്യ പോസ്റ്റിനെ രാജ്യത്തെ വലിയ ലൊജിസ്റ്റിക്‌സ് കമ്പനിയാക്കി മാറ്റും. ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് വില കുറയും. സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രധാനമന്ത്രി ധന്‍ധാന്യ കൃഷിയോജന പദ്ധതി, മൂന്ന് വര്‍ഷത്തിനുള്ളില്‍ എല്ലാ ജില്ലാ ആശുപത്രികളിലും കാന്‍സര്‍ സെന്ററുകള്‍, ബിഹാറില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്

Leave a Reply

Your email address will not be published.