കര്‍ഷകര്‍ക്കായി പിഎം ധന്‍ധ്യാന്‍ കൃഷി യോജന പദ്ധതി

കര്‍ഷകര്‍ക്കായി പിഎം ധന്‍ധ്യാന്‍ കൃഷി യോജന പദ്ധതി

ന്യൂഡല്‍ഹി: 1.7 കോടി കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്ന പിഎം ധന്‍ധ്യാന്‍ കൃഷി യോജന പദ്ധതി കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. കാര്‍ഷിക മേഖലയുടെ ഉണര്‍വിന് പദ്ധതി  ഗുണകരമാവും.

ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും വിള വൈവിധ്യവത്കരണവും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. വിള ഉല്‍പ്പാദനം കുറവുള്ള 100 ജില്ലകളില്‍ പദ്ധതി നടപ്പാക്കും. പുതിയ വിളകളെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൂടിയാണ് പുതിയ പദ്ധതിയെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

പിഎം കിസാന്‍ പദ്ധതികളില്‍ വായ്പാ പരിധി ഉയര്‍ത്തി. കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ വായ്പാ പരിധി മൂന്ന് ലക്ഷത്തില്‍ നിന്ന് അഞ്ചുലക്ഷമാക്കി ഉയര്‍ത്തി. കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, ക്ഷീരകര്‍ഷകര്‍ എന്നിവര്‍ക്കാണ് ഇത് ഏറ്റവുമധികം പ്രയോജനം ചെയ്യുക.

Leave a Reply

Your email address will not be published.