സംസ്ഥാനത്തെ പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തീയതികൾ ഇന്നു പ്രഖ്യാപിക്കും. വയനാട് ദുരന്ത സാഹചര്യത്തിൽ വയനാട് ഉപതിരഞ്ഞെടുപ്പ് ഉണ്ടാവുമോ എന്ന് ഇന്നറിയാം.. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുനരാലോചന നടത്താനും സാധ്യതയുണ്ട്.
കൂടാതെ ജമ്മു കശ്മീർ, ഝാർഖണ്ഡ്, ഹരിയാണ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ്. വൈകിട്ട് മൂന്നുമണിക്ക് വാർത്താ സമ്മേളനത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ തീയതി പ്രഖ്യാപിക്കും.
സെപ്റ്റംബറിന് മുമ്പ് തിരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രീം കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ജമ്മുകശ്മീരിലെ തീയതിയും പ്രതീക്ഷിക്കുന്നത്.
ഹരിയാണ സർക്കാരിന്റെ കാലാവധി നവംബർ മൂന്നിന് അവസാനിക്കും. മഹാരാഷ്ട്രയിൽ നവംബർ 26-നും കലാവധി പൂർത്തിയാവും. 288 നിയമസഭാ സീറ്റുകളിലേക്കാണ് മഹാരാഷ്ട്രയിൽ മത്സരം, ഹരിയാണയിൽ 90 സീറ്റുകളിലേക്കും.
Leave a Reply