ഹേഗ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് എതിരെ അറസ്റ്റ് വാറന്റ്.
യുദ്ധ കുറ്റകൃത്യങ്ങൾക്കും മനുഷ്യരാശിക്ക് എതിരായ അതിക്രമങ്ങളിലും പങ്കാളിയായതിലാണ് നടപടി. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കൂടാതെ മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെതിരെയും കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
കൊലപാതകം, പീഡനം, മനുഷ്യത്വരഹിതമായ പ്രവൃത്തികൾ എന്നിവയുൾപ്പെടെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ ഇരുവരും നടത്തിയെന്നാണ് കോടതി ആരോപണം. കൂടാതെ ഗാസയിലെ പൗരന്മാർക്ക് ഭക്ഷണം, വെള്ളം, വൈദ്യസഹായം തുടങ്ങിയ അവശ്യ സാധനങ്ങൾ എത്തിക്കുന്നത് തടഞ്ഞതിലൂടെ അവിടത്തെ ജനജീവിതം ദുരിതപൂർണമാക്കുകയും കുട്ടികൾ ഉൾപ്പെടെയുള്ള മരണങ്ങൾക്ക് കാരണമാവുകയും ചെയ്തു.
വ്യാഴാഴ്ചയാണ് ഹേഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഇറക്കിയത്. ഹമാസ് നേതാവ് മുഹമ്മദ് ഡീഫ് എന്നറിയപ്പെടുന്ന മുഹമ്മദ് ദിയാബ് ഇബ്രാഹിം അൽ മസ്റിക്കറിനെതിരെയും കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഹമാസിന്റെ സൈനീക മേധാവിയായ ഇയാൾ ഒക്ടോബർ ഏഴിലെ ഇസ്രായേൽ ആക്രമണത്തിന് പിന്നിൽ നിർണായ പങ്കുവഹിച്ചിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഐസിസി മൂന്നുപേർക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
Leave a Reply