കൊച്ചി: യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ കാലം ചെയ്തു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആറുമാസത്തോളമായി ചികിത്സയിലായിരുന്നു. ആഴ്ചകളായി കൊച്ചിയിലെ ആശുപത്രിയില്‍ കഴിയുന്ന ബാവയെ ഇന്ന് രാവിലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. രക്തസമ്മർദത്തിലെ വ്യതിയാനമടക്കം പരിഹരിക്കാൻ ശ്രമം തുടരുന്നതിനിടെയാണ് അന്ത്യം.
യാക്കോബായ സഭയെ ഏറെ പ്രതിസന്ധികളിലും കരുതലോടെ നയിച്ച അദ്ദേഹം ആത്മീയ, രാഷ്ട്രീയ, സാമൂഹിക രംഗത്തുള്ള നിരവധിയാളുകളുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സാമൂഹിക സേവനരംഗത്തും സജീവമായിരുന്നു. പാത്രിയര്‍ക്കീസ് ബാവയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് കബറടക്കം സംബന്ധിച്ചുള്ള തീയതി തീരുമാനിക്കുവെന്ന് യാക്കോബായ സഭ അറിയിച്ചു.
1929 ജൂലൈ 22നായിരുന്നു ജനനം. 1958ൽ വൈദികപട്ടം സ്വീകരിച്ചു. 1974 ഫെബ്രുവരി 24ന് അങ്കമാലി ഭദ്രാസനാധിപനായി. 2002ൽ ജൂലൈ 26ന് കാതോലിക്ക ബാവയായി. 2019ൽ ഭരണ ചുമതലകളിൽ നിന്ന് ഒഴിഞ്ഞു.

Leave a Reply