ഗവർണറെ സർ സിപിയോട് ഉപമിച്ച് എ. കെ. ബാലൻ

ഗവർണറെ സർ സിപിയോട് ഉപമിച്ച് എ. കെ. ബാലൻ


തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാനെ സർ സിപിയോട് ഉപമിച്ച് എ. കെ. ബാലൻ. രാജ്ഭവന്‍ ആര്‍എസ്എസ് കേന്ദ്രമായി മാറിയെന്നും ബിജെപിയെ തൃപ്തിപ്പെടുത്താനാണ് ഗവര്‍ണര്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നതെന്നും എകെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സിപിഎമ്മിനെ ഒറ്റപ്പെടുത്താം, പിണറായി വിജയനെ മൂലയ്ക്കിരുത്താം എന്നാണ് വിചാരിക്കുന്നതെങ്കില്‍ അത് കേരളത്തില്‍ നടക്കില്ല. സര്‍ സിപിയെ കേരളത്തില്‍ നിന്ന് എങ്ങനെയാണ് കെട്ടുകെട്ടിച്ചതെന്ന് അദ്ദേഹം പഠിക്കണം. ധൈര്യമുണ്ടങ്കില്‍ കേരള സര്‍ക്കാരിനെ പിരിച്ചുവിടാന്‍ കേരളാ ഗവര്‍ണറെ വെല്ലുവിളിക്കുകയാണെന്നും, തൊട്ടടുത്ത ദിവസം പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരത്തില്‍ വരുമെന്നും അദ്ദേഹം. രാജ്ഭവന്‍ ആര്‍എസ്എസ് കേന്ദ്രമായി മാറിയെന്നും ബിജെപിയെ തൃപ്തിപ്പെടുത്താനാണ് ഗവര്‍ണര്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നതെന്നും എകെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കലാവധി കഴിഞ്ഞ ഗവർണർ വെറും സ്റ്റെപ്പിനിയാണെന്നും അദ്ദേഹം. ഭരണഘടനാവിരുദ്ധമായ ഒരുസമീപനവും സ്വീകരിക്കാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ല. കേരളത്തിലെ നിയമസംവിധാനം തകരണമെന്നാതാണ് അദ്ദേഹത്തിന്റെ നിലപാട്. ഡിജിപിയും ചീഫ് സെക്രട്ടറിയും അകത്ത് കയറാന്‍ പാടില്ലെന്ന് പറഞ്ഞാല്‍ അവിടെ നിയമസമാധാനപ്രശ്‌നമുണ്ടായാല്‍ എന്തായിരിക്കും സ്ഥിതി. അകത്ത് കയറരുതെന്ന ഗവര്‍ണറുടെ സംസാരം ഭരണഘടനാ ലംഘനമാണ്. അത് പറയാനുള്ള ബാധ്യത ഗവര്‍ണര്‍ക്കില്ല. ഗവര്‍ണറെയും ഗവര്‍ണറുടെ വസതിയെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിന്റെതാണ്. ആബാധ്യത ഏറ്റെടുക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാവണ്ട എന്നതാണ് അദ്ദേഹം നല്‍കുന്ന സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.