ന്യൂഡൽഹി: ദീപാവലി ആഘോഷത്തിനിടെ ദീപ പ്രഭയിൽ മുങ്ങി അയോധ്യ. 25 ലക്ഷത്തലധികം മൺവിളക്കുകൾ ഒരുമിച്ച് കത്തിച്ചു പുതിയ ലോക റെക്കോർഡ് നേടിയിരിക്കുകയാണ് . സരയൂ നദിയുടെ തീരത്ത് 28 ലക്ഷത്തിലധികം ദിയകൾ സ്ഥാപിച്ചു. അതിൽ 25,12,585 എണ്ണം കത്തിക്കാൻ കഴിഞ്ഞു. അത്ഭുതകരവും താരതമ്യപ്പെടുത്താനാകാത്തതും സങ്കൽപ്പിക്കാനാകാത്തതും എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ കാഴ്ചയെ വിശേഷിപ്പിച്ചത്.
28 ലക്ഷം ദീപങ്ങളെങ്കിലും കത്തിക്കാനായിരുന്നു സംഘാടകരുടെ പദ്ധതി. ദീപോത്സവത്തിന് അയോധ്യയിലെ ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. “അയോധ്യധാമിൽ നിന്ന് പുറപ്പെടുന്ന ഈ പ്രകാശകിരണം രാജ്യത്തുടനീളമുള്ള എന്റെ കുടുംബാംഗങ്ങളിൽ പുതിയ ആവേശവും പുതിയ ഊർജ്ജവും നിറയ്ക്കും,’ പ്രധാനമന്ത്രി ഒരു ഓൺലൈൻ പോസ്റ്റിൽ പറഞ്ഞു.
മ്യാൻമർ, നേപ്പാൾ, തായ്ലൻഡ്, മലേഷ്യ, കംബോഡിയ, ഇന്തോനേഷ്യ എന്നീ ആറ് രാജ്യങ്ങളിലെ കലാകാരന്മാരുടെ പ്രകടനങ്ങളോടെ, ഉത്തരാഖണ്ഡിൽ നിന്നുള്ള രാം ലീല അവതരണത്തോടൊപ്പം, ദീപോത്സവം വിശുദ്ധ നഗരത്തിന്റെ ആത്മീയവും പരമ്പരാഗതവും സാംസ്കാരികവുമായ സത്ത പ്രദർശിപ്പിച്ചു. കൂടാതെ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാരും പരിപാടികൾ അവതരിപ്പിച്ചു.
ഇന്ന് പുലർച്ചെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ‘ആരതി’ നൽകി ദീപോത്സവത്തെ സ്വീകരിച്ചു. രാമായണ കലാകാരന്മാർ അവതരിപ്പിച്ച രഥവും അദ്ദേഹം വലിച്ചു. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാൺ പ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ ദീപോത്സവമാണിതെന്നും ഈ പരിപാടിക്ക് മഹത്വവും ദിവ്യത്വവും നൽകാൻ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്നും ഉത്തർപ്രദേശ് മന്ത്രി ജയ്വീർ സിംഗ് പറഞ്ഞു.
Leave a Reply