അർജുന് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. വ്യക്തമായ സൂചനകളില്ല

അർജുന് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. വ്യക്തമായ സൂചനകളില്ല

ബെം​ഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടി പുഴയിൽ തെരച്ചിൽ നടത്തി സ്കൂബ ഡൈവേഴേ്സ്. അർജുനെ കാണാതായിട്ട് ഇന്നേയ്ക്ക് ഏഴുദിവസം പിന്നിടുന്നു. ​മണ്ണിടിച്ചിൽ നടന്നതിന് സമീപത്തുള്ള ​ഗം​ഗം​ഗാവലി പുഴയിലാണ് സ്കൂബ ഡൈവേഴ്സ് പരിശോധന നടത്തുന്നത്. പുഴയിൽ മൺകൂനയുള്ള സ്ഥലത്താണ് പരിശോധന. സൈന്യത്തിന്റെ ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടർ ഉടനെത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇത് ഉപയോ​ഗിച്ച് സൈന്യം ആദ്യം കരയിൽ തെരച്ചിൽ നടത്തും. ലോറി പുഴയിലേക്ക് പോയിരിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. പുഴയിലെ പരിശോധനക്കായി കൂടുതൽ ഉപകരണങ്ങൾ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നാവികസേന. അർജുന്റെ രക്ഷാപ്രവർത്തനത്തിനായി സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി ലിസ്റ്റ് ചെയ്തു. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് ഹർജി പരി​ഗണിക്കും.

അർജുനെ കണ്ടെത്തുന്നത് വരെ തെരച്ചിൽ തുടരുമെന്ന് എംകെ രാഘവൻ എംപി വ്യക്തമാക്കി. അതേ സമയം അർജുന്റെ വാ​ഹനം പുഴയിലാകാമെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ വ്യക്തമാക്കി. വാഹനം കരയിലുണ്ടാകാൻ 99 ശതമാനവും സാധ്യതയില്ലെന്നും കളക്ടർ പറഞ്ഞു. അവ്യക്തമായ ചില സി​ഗ്നൽ ലഭിച്ചിട്ടുണ്ട്. എന്നാൽ അതെന്താണെന്ന് ഉറപ്പിക്കാനായിട്ടില്ല.

Leave a Reply

Your email address will not be published.