കോഴിക്കോട്: സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെ അര്‍ജുന്റെ കുടുംബം പൊലീസില്‍ പരാതി നല്കി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. വര്‍ഗീയ അധിക്ഷേപവും നടക്കുന്നതായി പരാതിയില്‍ പറയുന്നു.
മനാഫ് വ്യക്തിപരമായ നേട്ടങ്ങൾക്കായി അവരുടെ വികാരങ്ങൾ ചൂഷണം ചെയ്യുകയാണെന്നും. കുടുംബത്തിൻ്റെ ദു:ഖം മുതലെടുത്താൽ നിയമപരമായ വഴികൾ നോക്കുമെന്നും അർജുന്റെ കുടുംബം ഇന്നലെ പത്രസമ്മേളനത്തിലൂടെ മനാഫിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് കുടുംബത്തിനെതിരെ വൻ സൈബർ ആക്രമണം നടന്നത്.
എല്ലാ ആവശ്യങ്ങളും കഴിഞ്ഞശേഷം മനാഫിനെ തള്ളിപ്പറയുകയാണെന്ന് സൈബറിടത്തില്‍ അധിക്ഷേപമുണ്ടായിരുന്നു. സൈബര്‍ അധിക്ഷേപം രൂക്ഷമായതോടെയാണ് അര്‍ജുന്റെ കുടുംബം പൊലീസിനെ സമീപിച്ചത്. അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണം ലോറി ഉടമ മനാഫ് തള്ളിക്കളഞ്ഞിരുന്നു.
Leave a Reply