നിലമ്പൂര്‍: എഡിജിപി എം ആര് അജിത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്ന് പി.വി. അൻവർ എം എൽ എ. അജിത് കുമാറിന്റെ റോള്‍ മോഡല്‍ ദാവൂദ് ആണ് എന്ന് സംശയിച്ചുപോകുന്നു.
സുജിത് ദാസിന്റെ ഫോണ്‍ കോള്‍ ചോര്‍ത്തിയത് ഗതികേടിനാലാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് ഇത് മനസ്സിലാവും എന്നെന്നിക്കറിയാം. പൊതു സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി ചെയ്തതാണെന്നും അൻവർ.
ക്രമസമാധാനം ഉറപ്പുവരുത്തേണ്ട ഓഫീസര്‍മാര്‍ രാജ്യവിരുദ്ധ പ്രവൃത്തികള്‍ ചെയ്യുന്നു. ഇവർ ക്രിമിനലുകള്‍. ഇത് പാര്‍ട്ടിയെയും സര്‍ക്കാരിനെയും ജനങ്ങളെയും ബോധ്യപ്പെടുത്തുകയാണ് തന്റെ ദൗത്യമെന്നും പി വി അന്‍വര്‍ പറഞ്ഞു
Leave a Reply