തൃശൂർപൂരം കലക്കിയത് കമ്മീഷണർ

തൃശൂർപൂരം കലക്കിയത് കമ്മീഷണർ

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് പോലീസിന് വീഴ്ചയുണ്ടായതായി എഡിജിപി എം ആര്‍ അജിത് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്’ ഐജിക്കും ഡിഐജിക്കുമെതിരെ പരാമർശമില്ല. ഐജി സേതുരാമന്‍, ഡിഐജി അജിത ബീഗം എന്നിവരെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. തൃശൂര്‍ പൂരം അലങ്കോലമാകുന്ന സമയം ഐജിയും ഡിഐജിയും സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ എന്തുചെയ്തു എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല.

വീഴ്ചയുടെ ഉത്തരവാദി കമ്മീഷണര്‍ മാത്രമാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. കമ്മീഷണര്‍ അങ്കിത്ത് അശോകനെതിരെ സ്വീകരിച്ച നടപടിയെ റിപ്പോര്‍ട്ടില്‍ ന്യായീകരിക്കുന്ന നിലപാടാണ് എഡിജിപി സ്വീകരിച്ചിരിക്കുന്നത്.

ഇന്നലെയാണ് തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട എഡിജിപി അജിത് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് സമര്‍പ്പിക്കുന്നത്. പൂരം കലക്കുന്നതിന് ഗൂഢാലോചനയോ ബാഹ്യ ഇടപെടലോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. അവസാനവട്ട പരിശോധനയും പൂര്‍ത്തിയാക്കിയാണ് താന്‍ മടങ്ങിയതെന്ന വിശദീകരണവും പൂരം പൂര്‍ത്തിയാക്കാന്‍ ദേവസ്വങ്ങള്‍ സമ്മതിച്ചില്ലെന്ന കുറ്റപ്പെടുത്തലും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. പൂരം അലങ്കോലമായതിന്റെ പൂര്‍ണ ഉത്തരവാദിത്വം സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകിന്റെ തലയില്‍ ചാര്‍ത്തുകയും ചെയ്തു. ഡിജിപിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഉടന്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറും.

Leave a Reply

Your email address will not be published.