അമിതമായ വിമാന ടിക്കറ്റിൻ്റെ പേരിൽ വലയുന്നവർക്കായി പുതിയ വിമാന സർവീസ് വരുന്നു-
യുഎയിലെ മലയാളി സംരംഭകനാണ് പുതിയ വിമാന കമ്പനി തുടങ്ങുന്നത്. അൽ ഹിന്ദ് ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് ഹാരിസാണ് രംഗത്ത്
അടുത്ത വർഷം ജനുവരിയോടെ ആദ്യ വിമാനം പറന്നുയരുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ ആഭ്യന്തര സർവീസ് തുടങ്ങാനുള്ള അനുമതി അൽ ഹിന്ദിന് ലഭിച്ചുകഴിഞ്ഞു. കഴിഞ്ഞ ദിവസം കൊച്ചി വിമാനത്താവള അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ലാൻഡിങ്ങ് അനുമതിക്ക് വേണ്ട എല്ലാ രേഖകളും സമർപ്പിച്ചിട്ടുണ്ട്
ആദ്യ ഘട്ടത്തിൽ മൂന്ന് എടിആർ – 72 ടർബോപ്രോപ് വിമാനങ്ങളുമായി ഇന്ത്യൻ നഗരങ്ങളിലേക്കാണ് സർവീസ്. ഒന്നര വർഷത്തിനുള്ളിൽ 20 വിമാനങ്ങളുമായി അന്തർദേശീയ സർവീസ് തുടങ്ങാനാണ് അൽ ഹിന്ദ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
Leave a Reply