ചെന്നൈയിൽ എയർ ഷോ കാണാനെത്തിയവർ മരിച്ചത് കടുത്ത ചൂട് മൂലം ; സംഘാടന പിഴവില്ല

ചെന്നൈയിൽ എയർ ഷോ കാണാനെത്തിയവർ മരിച്ചത് കടുത്ത ചൂട് മൂലം ; സംഘാടന പിഴവില്ല

ചെന്നൈ: മറീന ബീച്ചിൽ സംഘടിപ്പിച്ച എയർ ഷോ കാണാനെത്തിയവർ മരിച്ചത് കടുത്ത ചൂട് മൂലമാണെന്നും സംഘാടനത്തിന്റെ പിഴവല്ലെന്നും തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യന്‍. ഉയര്‍ന്ന താപനില ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് എയര്‍ഷോയില്‍ പങ്കെടുക്കുന്ന ആളുകള്‍ക്ക് വ്യോമസേന കൃത്യമായി മുന്നറിയിപ്പ് നല്‍കിയിരുന്നു, വിഷയം രാഷ്ട്രീയവല്‍ക്കരിക്കേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു.
പരിപാടിയിൽ പങ്കെടുക്കുന്നവരോട് വെള്ളക്കുപ്പികള്‍ കരുതാനും തൊപ്പികള്‍ ധരിക്കാനും സണ്‍ഗ്ലാസ് ധരിക്കാനും എയര്‍ഫോഴ്‌സ് നിര്‍ദേശിച്ചിരുന്നു. സംസ്ഥാന പൊലീസ് പരിപാടിക്ക് മതിയായ സുരക്ഷ ഒരുക്കിയിരുന്നെന്നും 6500 പൊലീസുകാരെയും 1500 ഹോംഗാര്‍ഡ് വോളന്റിയര്‍മാരേയും വിന്യസിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഈ വർഷത്തെ വ്യോമസേനാ വാർഷികത്തിന്റെ ഭാഗമായി ചെന്നെെ മറീമ ബീച്ചിൽ സംഘടിപ്പിച്ച എയർ ഷോ കാണാനെത്തിയത് 15 ലക്ഷത്തിലേറെപ്പേർ ആണ്. ചെന്നെെയിൽ കൊടും ചൂട് കാലാവസ്ഥയാണ് ഉള്ളത്. പരിപാടി കാണാൻ എത്തിയവരിൽ 5 പേർ നിർജ്ജലീകരണം സംഭവിച്ച് മരണപ്പെട്ടിരുന്നു. നൂറോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, മന്ത്രി ദുരൈമുരുകൻ എന്നിവരും എയർ ഷോ കാണാനെത്തിയിരുന്നു.

Leave a Reply

Your email address will not be published.