കൈക്കൂലി കുറ്റമില്ലെന്ന് അദാനി ഗ്രൂപ്പ്

കൈക്കൂലി കുറ്റമില്ലെന്ന് അദാനി ഗ്രൂപ്പ്

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി, അദ്ദേഹത്തിന്റെ അനന്തരവന്‍ സാഗര്‍ അദാനി, സീനിയര്‍ എക്സിക്യുട്ടീവ് വിനീത് ജെയിന്‍ എന്നിവര്‍ക്കെതിരെ അമേരിക്കയില്‍ കൈക്കൂലി കുറ്റമില്ലെന്ന് അദാനി ഗ്രൂപ്പ്. സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയില്‍ ആരോപിച്ചു.

യുഎസ് നീതിന്യായ വകുപ്പിന്റെ കുറ്റപത്രത്തിലോ യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ സിവില്‍ പരാതിയിലോ ഗൗതം അദാനിയും സാഗര്‍ അദാനിയും വിനീത് ജെയിനും യുഎസ് ഫോറിന്‍ കറപ്ഷന്‍ പ്രാക്ടീസ് ആക്ട് ലംഘിച്ചതിന് കുറ്റം ചുമത്തിയതായി പറയുന്നില്ല. നീതിന്യായ വകുപ്പിന്റെ കുറ്റപത്രത്തില്‍ അഞ്ച് കുറ്റങ്ങളാണ് ഉള്‍പ്പെടുന്നത്. യുഎസ് ഫോറിന്‍ കറപ്ഷന്‍ പ്രാക്ടീസ് ആക്ട് ലംഘിക്കുന്നതിനും നീതിയെ തടസ്സപ്പെടുത്തുന്നതിനും ഗൂഢാലോചന നടത്തി എന്ന ഒന്നും അഞ്ചും കുറ്റങ്ങളില്‍ മൂന്ന് ഡയറക്ടര്‍മാരായ ഗൗതം അദാനി, സാഗര്‍ അദാനി, വിനീത് ജെയിന്‍ എന്നിവരെ പരാമര്‍ശിക്കുന്നില്ലെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു.


യുഎസ് കുറ്റപത്രത്തെക്കുറിച്ചുള്ള തെറ്റായ ധാരണയാണ് മൂന്ന് അദാനി ഗ്രൂപ്പ് ഡയറക്ടര്‍മാരും അഴിമതി, കൈക്കൂലി ആരോപണങ്ങള്‍ നേരിടുന്നതായുള്ള തെറ്റായ വാര്‍ത്തകള്‍ക്ക് പിന്നില്‍. കൈക്കൂലി ചര്‍ച്ച ചെയ്തോ വാഗ്ദാനം ചെയ്തോ എന്ന അവകാശവാദങ്ങളില്‍ മാത്രമാണ് യുഎസ് കുറ്റപത്രം ആശ്രയിക്കുന്നത്. അദാനി എക്‌സിക്യൂട്ടീവുകളില്‍ നിന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയതിന് തെളിവുകളൊന്നും കുറ്റപത്രത്തില്‍ പ്രതിപാദിച്ചിട്ടില്ലെന്നും അദാനി ഗ്രൂപ്പ് ആരോപിച്ചു.

Leave a Reply

Your email address will not be published.