തിരുവനന്തപുരം ∙ ദേശീയപാതയിൽ വെൺപാലവട്ടം മേൽപ്പാലത്തിൽ നിയന്ത്രണം വിട്ട സ്കൂട്ടറിൽനിന്നു താഴേക്ക് പതിച്ച യുവതി മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹോദരിക്കും കുഞ്ഞിനും പരുക്കേറ്റു. കോവളം വെള്ളാർ സ്വദേശി സിമി (35) ആണ് മരിച്ചത്. സിമിയുടെ മകൾ ശിവന്യ (3), സഹോദരി സിനി (32) എന്നിവർ ചികിത്സയിലാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ നിയന്ത്രണം തെറ്റി ബാരിയറിൽ തട്ടുകയും യാത്രക്കാർ റോഡിലേക്കു വീഴുകയായിരുന്നു.
അപകടം കണ്ട ഓട്ടോറിക്ഷ തൊഴിലാളികളാണ് പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. സ്‌കൂട്ടര്‍ മേല്‍പ്പാലത്തിനു മുകളില്‍ തന്നെയാണ്. ഏറെ താഴെയുള്ള സര്‍വീസ് റോഡിലേക്കു യാത്രക്കാർ വീഴുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. നിരവധി വാഹനങ്ങള്‍ പോകുന്ന സര്‍വീസ് റോഡില്‍ അപകടസമയത്ത് ഒരു സ്‌കൂട്ടര്‍ മാത്രമാണ് കടന്നുപോയത്.
Leave a Reply