കാസര്‍കോട്: ഐങ്ങോത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ടു കുട്ടികള്‍ മരിച്ചു. കാര്‍ യാത്രികരായ നീലേശ്വരം കണിച്ചിറ സ്വദേശികളായ സയിന്‍ റഹ്മാന്(5), ലഹബ് സൈനബ എന്നിവരാണ് മരിച്ചത്.കാറിലുണ്ടായിരുന്ന മറ്റ് മൂന്നപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇതിൽ രണ്ട്പേരുടെ നില അതീവ ഗുരുതരമാണ്. അമ്മയും മക്കളുമാണ് കാറിലുണ്ടായിരുന്നത്. കാറോടിച്ചിരുന്ന മകന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
രണ്ട് ബസ് യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കാഞ്ഞങ്ങാടുനിന്ന് നീലേശ്വരത്തേക്ക് പോകുകയായിരുന്ന കാറാണ് കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചത്. പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി കാർ വെട്ടിപ്പൊളിച്ചാണ് അകത്തുള്ളവരെ പുറത്തെടുത്തത്. അപ്പോഴേക്കും കുട്ടികൾ മരിച്ചിരുന്നു.മറ്റു മൂന്നു പേരെയും ആശുപത്രിയിലേക്ക് മാറ്റി. ബസ്സിൽ ഉണ്ടായിരുന്ന പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കും മാറ്റി.

Leave a Reply