തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാന്‍ ഉള്ളത് കൊണ്ടാണ് ഡിജിപിയും ചീഫ് സെക്രട്ടറിയും രാജ്ഭവനില്‍ ഹാജരാകാതിരിക്കുന്നതെന്ന് ഗവര്‍ണര്‍ആരിഫ് മുഹമ്മദ് ഖാൻ.
ഡിജിപിയും ചീഫ് സെക്രട്ടറിയും ഇനി രാജ്ഭവനിലേക്ക് വരേണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സര്‍ക്കാര്‍ രാജ്ഭവന് അയച്ച കത്ത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമാക്കിയിരിക്കുകയാണ് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പറഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രി കത്തില്‍ പറഞ്ഞത്. എന്നാല്‍ അതില്‍ വൈരുധ്യങ്ങള്‍ ഏറെയുണ്ടെന്നും ഗവര്‍ണര്‍ തുറന്നടിച്ചു.
സംസ്ഥാനത്ത് ദേശവിരുദ്ധ ശക്തികള്‍ പ്രവര്‍ത്തിക്കുന്നതായി പറഞ്ഞിട്ടില്ല എന്നാണ് മുഖ്യമന്ത്രി തനിക്ക് അയച്ച കത്തില്‍ പറയുന്നത്. അദ്ദേഹത്തെ താന്‍ വിശ്വസിക്കാം. പക്ഷേ, അതേ കത്തില്‍ സംസ്ഥാനത്തെ സ്വര്‍ണക്കടത്ത് രാജ്യത്തിനെതിരെയുള്ള കുറ്റകൃത്യമാണെന്ന് അദ്ദേഹം പറയുന്നുണ്ട്. ഇതു തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
ഉദ്യോഗസ്ഥരെ രാജ്ഭവനിലേക്ക് വിളിപ്പിച്ചപ്പോഴാണ് മറുപടി നല്കാന് മുഖ്യമന്ത്രി തയാറായത്. ഇത് ഗൗരവമുള്ള കാര്യമാണ്. മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുള്ളതിനാലാണ് ഉദ്യോഗസ്ഥരെ അയയ്ക്കാത്തതെന്നും ഇനി മുതല്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്ക് വരേണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
Leave a Reply