കാശ്മീർ ഭീകരത പൊറുക്കില്ല

ന്യൂഡൽഹി: ജമ്മു കശ്മീരിൽ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചുചേർത്തു. 6 മണിക്കൂറോളം നീണ്ട യോഗത്തിൽ തീവ്രവാദിക്കൾക്കും അവർക്കു സഹായം നൽകുന്നവർക്കുമെതിരേ കർശന നടപടി സ്വീകരിക്കാനും വരാനിരിക്കുന്ന അമർനാഥ് തീർഥാടന യാത്രയ്ക്ക് സമഗ്രമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും അദേഹം നിർദേശിച്ചു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജമ്മു കശ്മീരിലെ റിയാസി, കത്വ, ദോഡ ജില്ലകളിലെ 4 സ്ഥലങ്ങളിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ 9 തീർഥാടകരും ഒരു സിആർപിഎഫ് ജവാനും കൊല്ലപ്പെടുകയും 7 സുരക്ഷാ ഉദ്യോഗസ്ഥർക്കും മറ്റു നിരവധി പേർക്കും പരിക്കേൽക്കുകയും ചെയ്തു. കത്വ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 2 പാകിസ്ഥാൻ ഭീകരരും കൊല്ലപ്പെട്ടു.

29ന് ആരംഭിച്ച് ഓഗസ്റ്റ് 19ന് അവസാനിക്കുന്ന അമർനാഥ് അടക്കമുള്ള തീർഥാടന യാത്രയ്ക്ക് ശക്തമായ സുരക്ഷാ കവചം നൽകണം. എല്ലാ റൂട്ടുകളുടെയും പ്രധാന സ്ഥലങ്ങളുടെയും സുരക്ഷ ഉറപ്പാക്കണം. ജമ്മു മേഖലയിൽ വീണ്ടും ഉയർന്നു വരുന്ന ഭീകരത പുനരുജ്ജീവിപ്പിക്കുന്നത് എന്തു വില കൊടുത്തും തടയണം, ശക്തമായ പ്രതികരണം നൽകണം. ഏരിയ ഡൊമിനേഷൻ പ്ലാൻ, സീറോ ടെറർ പ്ലാൻ എന്നിവയിലൂടെ കശ്മീർ താഴ്‌വരയിൽ കൈവരിച്ച വിജയങ്ങൾ ആവർത്തിക്കണം- അമിത് ഷാ സുരക്ഷാ ഏജൻസികൾക്ക് നിർദേശം നൽകി.

Comments (0)
Add Comment