‘കൊപേ’ സ്വതന്ത്ര ചിന്താ സെമിനാര്‍ 26ന് നിലമ്പൂരില്‍

മലപ്പുറം: എസന്‍സ് ഗ്ലോബല്‍ മലപ്പുറം സംഘടിപ്പിക്കുന്ന ശാസ്ത്ര-സ്വതന്ത്ര ചിന്താ സെമിനാര്‍ ‘കൊപേ’ ജനുവരി 26ന് ഞായറാഴ്ച നിലമ്പൂരില്‍ നടക്കും. ഉച്ചയ്ക്ക് ഒരു മണി മുതല്‍ 6 മണിവരെ നിലമ്പൂര്‍ പീവീസ് ആര്‍ക്കേഡില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ സ്വതന്ത്ര ചിന്തകനായ സി. രവിചന്ദ്രനടക്കം നിരവധി പേര്‍ പ്രസന്റേഷനുകള്‍ അവതരിപ്പിക്കും.
സ്വപ്‌നാടനം(സുശീല്‍കുമാര്‍), ഭയപ്പെടേണ്ട ദൈവം നമ്മോടു കൂടെയില്ല. (ഹരീഷ് തങ്കം), ദ ഗ്രേറ്റ് റെഡ് ബ്ലണ്ടേഴ്‌സ് (റിജു കലിക്കറ്റ്), നിരീശ്വരവാദിയുടെ ജാതകം (രവിചന്ദ്രന്‍.സി), എന്നിവര്‍ പ്രസന്റേഷനുകള്‍ അവതരിപ്പിക്കും. ദ ബ്യൂട്ടിഫുള്‍ മൈന്‍ഡ് ടു അണ്ടര്‍ സ്റ്റാന്‍ഡിങ് മൈന്‍ഡ് എന്ന വിഷയത്തില്‍ നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ ഡോ. ഹരീഷ് കൃഷ്ണനും അഞ്ജലി ആരവും പങ്കെടുക്കും. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. പങ്കെടുക്കേണ്ടവര്‍ക്ക് താഴെ കാണുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.


https://essenseglobal.com/event/kope25-nilambur/

Leave a Reply

Your email address will not be published.