18 മുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ക്കു നിയന്ത്രണം

കൊച്ചി: സാങ്കേതിക ജോലികള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരം ഡിവിഷനില്‍ ട്രെയിന്‍ സര്‍വീസുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ. ഈ മാസം 18 മുതല്‍ ചില ദിവസങ്ങളിലാണ്  സര്‍വീസുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചില സര്‍വീസുകള്‍ പൂര്‍ണമായി റദ്ദാക്കുകയും ചിലത് വെട്ടിച്ചുരുക്കുകയും ചെയ്തു.

എറണാകുളം ജംങ്ഷന്‍-ഷൊര്‍ണൂര്‍ സ്‌പെഷല്‍ സര്‍വീസ് (06018) ജനുവരി 18, 25 തീയതികളില്‍ പൂര്‍ണമായി റദ്ദാക്കി.

19ാം തിയതി റദ്ദാക്കിയ ട്രെയിനുകള്‍: ഷൊര്‍ണൂര്‍-എറണാകുളം ജംങ്ഷന്‍ സ്‌പെഷല്‍ സര്‍വീസ് (06017), ഗുരുവായൂര്‍- എറണാകുളം ജംങ്ഷന്‍ പാസഞ്ചര്‍ (06439), കോട്ടയം-എറണാകുളം ജംങ്ഷന്‍ പാസഞ്ചര്‍ (06434).

18, 25 ദിവസങ്ങളില്‍ ഭാഗികമായി റദ്ദാക്കിയത്: ചെന്നൈ എഗ്മൂര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് (16127) ചാലക്കുടിയില്‍ സര്‍വീസ് അവസാനിപ്പിക്കും. ചാലക്കുടിക്കും ഗുരുവായൂരിനും ഇടയില്‍ സര്‍വീസില്ല. ഇതേ ദിവസങ്ങളിലെ ചെന്നൈ സെന്‍ട്രല്‍- ആലപ്പുഴ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (22639) പാലക്കാട് വരെയാകും സര്‍വീസ്.


തിരുവനന്തപുരം സെന്‍ട്രല്‍- ഗുരുവായൂര്‍ എക്‌സ്പ്രസ് (16342) എറണാകുളം ജംങ്ഷന്‍ വരെയാകും സര്‍വീസ്. കാരയ്ക്കല്‍- എറണാകുളം ജംങ്ഷന്‍ എക്‌സ്പ്രസ് (16187) പാലക്കാട്ട് സര്‍വീസ് അവസാനിപ്പിക്കും. മധുര- ഗുരുവായൂര്‍ എക്‌സ്പ്രസ് (16327) ആലുവ വരെയാകും സര്‍വീസ്.

19, 26 തീയതികളില്‍ ഭാഗികമായി റദ്ദാക്കിയവ: ആലപ്പുഴ-ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (22640) വൈകിട്ട് 7.50നു പാലക്കാട്ടു നിന്നാകും സര്‍വീസ് തുടങ്ങുക. എറണാകുളം-കണ്ണൂര്‍ എക്‌സ്പ്രസ് (16305) തൃശൂരില്‍ നിന്നു രാവിലെ 7.16നു സര്‍വീസ് തുടങ്ങും. എറണാകുളത്തിനും തൃശൂരിനും ഇടയില്‍ രണ്ടു ദിവസവും സര്‍വീസില്ല. ഗുരുവായൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസ് (16341) എറണാകുളം ജംങ്ഷനില്‍ നിന്നു രാവിലെ 5.20നാകും പുറപ്പെടുക. എറണാകുളം ജംങ്ഷന്‍-കാരയ്ക്കല്‍ എക്‌സ്പ്രസ് (16188) പാലക്കാട്ടു നിന്നു പുലര്‍ച്ചെ 1.40നാകും സര്‍വീസ് തുടങ്ങുക.

Leave a Reply

Your email address will not be published.