ഹജ്ജ് വെയ്റ്റിംഗ് ലിസ്റ്റ്: ക്രമനമ്പർ 2208 വരെയുള്ളവർക്കു അവസരം

തൃശൂർ: ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പിലൂടെ വെയ്റ്റിംഗ് ലിസ്റ്റില്‍ ഉൾപ്പെട്ട ക്രമനമ്പര്‍ 1712 മുതൽ  2208 വരെയുള്ള അപേക്ഷകർക്ക് കൂടി ഹജ്ജിന് അവസരം ലഭിച്ചു.
പുതുതായി വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ ജനുവരി 23-നകം
ആദ്യ ഗഡുവും രണ്ടാം ഗഡുവും ഉൾപ്പെടെ ഒരാൾക്ക് 2,72,300/- അടക്കണം. ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേ-ഇൻ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓൺലൈൻ ആയോ പണമടക്കാവുന്നതാണ്.
പുതുതായി വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർ പണമടച്ച പേ-ഇൻ സ്ലിപ്പ്, നിശ്ചിത മാതൃകയിലുള്ള ഫോട്ടോ പതിച്ച മെഡിക്കൽ സ്ക്രീനിംഗ് & ഫിറ്റ്നസ്  സർട്ടിഫിക്കറ്റ് (സർട്ടിഫിക്കറ്റ് ഗവൺമെന്റ് അലോപ്പതി ഡോക്ടർ പരിശോധിച്ചതാകണം), ഹജ്ജ് അപേക്ഷാ ഫോമും അനുബന്ധ രേഖകളും (അപേക്ഷയിൽ അപേക്ഷകനും നോമിനിയും ഒപ്പിടണം)  ജനുവരി
25-നകം സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. വിവരങ്ങൾക്ക് സർക്കുലർ നമ്പർ 25 കാണുക.

കൂടുതൽ വിവരങ്ങൾക്കായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസുമായോ, സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ജില്ലാ ട്രൈനിംഗ് ഓർഗനൈസർമാരുമായോ, മണ്ഡലം ട്രൈനിംഗ് ഓർഗനൈസർമാരുമായോ ബന്ധപ്പെടാവുന്നതാണ് ഫോൺ: 0483-2710717.  Website: https://hajcommittee.gov.in.

Leave a Reply

Your email address will not be published.