പൊന്നാനി: പൊന്നാനി കൊല്ലൻ പടിയിലെ ഉറൂബ് നഗർ, കണ്ണൻ ത്രിക്കാവ് പ്രദേശങ്ങളിലേക്ക് നിലവിലുണ്ടായിരുന്ന ബസ് സർവീസ് നിർത്തിവയ്ക്കുന്നതിന് നിർദ്ദേശം നൽകിയ എംഎൽഎയുടെ നടപടി പുന പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജോയിൻറ് ആർ ടി ഒ യെ ഉപരോധിച്ച് പരാതി നൽകി.
എംഎൽഎയും, പാർട്ടിക്കാരും വിളിച്ചു ചേർത്ത യോഗത്തിലേക്ക് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി നിലവിലുള്ള ബസ് സർവീസ് നിർത്തി വയ്ക്കുവാൻ നിർദ്ദേശം നൽകുകയാണ് ചെയ്തിട്ടുള്ളത്. ബസ് സർവീസ് നിർത്തിവയ്ക്കുവാൻ നിയമസഭയിൽ ചർച്ച ചെയ്തു തീരുമാനം തീരുമാനമെടുക്കണമെന്ന നിയമം നിലനിൽക്കെയാണ് പൊന്നാനി എംഎൽഎയും പാർട്ടിക്കാരും നിയമവ്യവസ്ഥയെ അട്ടിമറിക്കുന്ന തീരുമാനങ്ങൾ എടുത്തിട്ടുള്ളത്. ഉറൂബ് നഗർ പ്രദേശത്തെ ജനങ്ങളുടെ യാത്രാദുരിതം പരിഗണിക്കാതെ ഏകപക്ഷീയമായി എടുത്ത തീരുമാനം സർവകക്ഷി യോഗം വിളിച്ച് ചേർത്ത് പരിഹാരം കാണണമെന്നും പൊന്നാനി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
കോൺഗ്രസ് നേതാക്കളായ പുന്നക്കൽ സുരേഷ്, ഉണ്ണികൃഷ്ണൻ പൊന്നാനി, എ പവിത്രകുമാർ, കെ ജയപ്രകാശ്, എൻ പി നബിൽ, എം അബ്ദുല്ലത്തീഫ്, എം കെ റഫീഖ്, മാമദ് പൊന്നാനി, സെയ്ദ് നെയ്തല്ലൂർ എന്നിവർ നേതൃത്വം നൽകി.
Leave a Reply