ശബരിമല ഭക്തി സാന്ദ്രമാക്കി തങ്ക അങ്കിയെത്തി

ശബരിമല ഭക്തി സാന്ദ്രമാക്കി തങ്ക അങ്കിയെത്തി

ശബരിമല: തങ്ക അങ്കി ചാർത്തിയ അയ്യനെ കണ്ട് സായൂജ്യം അടഞ്ഞു ആയിരക്കണക്കിന് ഭക്തജനങ്ങൾ. വൈകിട്ട് സന്നിധാനത്ത് എത്തിച്ച തങ്ക അങ്കി അയ്യപ്പ വി​ഗ്രഹത്തിൽ ചാർത്തിയുള്ള ദീപാരാധന നടത്തി. ശേഷം ഭക്തരെ പതിനെട്ടാംപടി കയറ്റി ദർശനം അനുവദിച്ചു.


ഡിസംബർ 22 ഞായറാഴ്ച്ച ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. വൈകീട്ട് 5 മണിക്ക് ദേവസ്വം ഭാരവാഹികളുടെ നേതൃത്വത്തിലുള്ള സംഘം ശരംകുത്തിയില്‍ വെച്ച് തങ്ക അങ്കി ഏറ്റുവാങ്ങി. സന്നിധാനത്ത് എത്തിച്ചേർന്ന തങ്ക അങ്കി ഘോഷയാത്രയെ കൊടിമരച്ചുവട്ടിൽവെച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പിഎസ് പ്രശാന്തും അംഗങ്ങളും അടക്കമുള്ളവർ ചേർന്നു സ്വീകരിച്ചു.

Leave a Reply

Your email address will not be published.