രണ്ട് കോടി രൂപ ധനസഹായം നല്‍കും

പുഷ്പ 2 പ്രീമിയറിനിടെ തിയറ്ററിലുണ്ടായ അപകടത്തില്‍ മരിച്ച യുവതിയുടെ കുടുംബത്തിനുള്ള ധനസഹായം വര്‍ധിപ്പിച്ച് നടന്‍ അല്ലു അര്‍ജുനും പുഷ്പ 2 ടീമും. യുവതിയുടെ കുടുംബത്തിന് രണ്ട് കോടി രൂപ നല്‍കുമെന്ന് അല്ലു അര്‍ജുന്റെ അച്ഛന്‍ അല്ലു അരവിന്ദ് വ്യക്തമാക്കി. ചികിത്സയില്‍ കഴിയുന്ന കുഞ്ഞിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു കോടി രൂപ അല്ലു അര്‍ജുനും പുഷ്പ 2 നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് 50 ലക്ഷം രൂപയും ചിത്രത്തിന്റെ സംവിധായകന്‍ സുകുമാര്‍ 50 ലക്ഷം രൂപയുമാണ് നല്‍കുക. രണ്ട് കോടിയുടെ ചെക്ക് അല്ലു അരവിന്ദ് തെലുങ്കാന ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ദില്‍ രാജുവിന് കൈമാറി.

Leave a Reply

Your email address will not be published.