അണ്ണാ സര്‍വകലാശാല ക്യാംപസില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു

അണ്ണാ സര്‍വകലാശാല ക്യാംപസില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു


ചെന്നൈ: ചെന്നൈയിലെ അണ്ണാ സര്‍വകലാശാലയില്‍ ക്യാംപസില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു. ഇന്നലെ രാത്രിയാണ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായത്. പാതിരാ കുര്‍ബാന കഴിഞ്ഞ് പള്ളിയില്‍ നിന്ന് ആണ്‍സുഹൃത്തിനൊപ്പം എത്തിയപ്പോഴാണ് അതിക്രമം ഉണ്ടായത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

പീഡിപ്പിച്ചത് ദൃശ്യങ്ങൾ പകർത്തിയെന്ന് കന്യാകുമാരി സ്വദേശിയുടെ പരാതിയിൽ പറയുന്നു. കോട്ടപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് പ്രത്യേക സംഘങ്ങൾ ആയാണ് അന്വേഷണം. വിദ്യാത്ഥിനിയുടെ ആൺസുഹൃത്ത് അടക്കം 20 പേരെ ചോദ്യം ചെയ്തു. പീഡനം നടന്ന സ്ഥലത്തെ സിസിടിവി പ്രവർത്തനരഹിതമാണ്. സംഭവത്തിൽ ക്യാമ്പസിലെ സുരക്ഷ ഉന്നയിച്ച് സർക്കാരിനെതിരെ പ്രതിപക്ഷം രം​ഗത്തെത്തി.

ഒപ്പമുണ്ടായിരുന്ന ആണ്‍ സുഹൃത്തിനെ രണ്ടംഗസംഘം ക്രൂരമായി മര്‍ദിച്ചശേഷം പെണ്‍കുട്ടിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നഗരത്തിലെ ഹൃദയഭാഗത്തുള്ള ക്യാംപസിനുള്ളില്‍ നടന്ന സംഭവം നാടിനെയാകെ നടുക്കിയിട്ടുണ്ട്. അക്രമികള്‍ ക്യാംപസിനുളളിലുള്ളവരാണോ, പുറത്തുനിന്നുള്ളവരാണോ എന്നറിയുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പൊലിസ് പറഞ്ഞു.

അണ്ണാ സർവകലാശാല ക്യാമ്പസിൽ പ്രതിഷേധവുമായി എസ്എഫ്ഐ രം​ഗത്തെത്തി. സുരക്ഷ ഉറപ്പാക്കണമെന്ന് എസ് എഫ് ഐ ആവശ്യപ്പെട്ടു. ക്യാമ്പസിൽ ഒരുതരത്തിൽ ഉള്ള സുരക്ഷയും ഇല്ലെന്ന് വിമർശനം ഉയരുന്നുണ്ട്.


Leave a Reply

Your email address will not be published.