തിരൂർ :
രാജ്യത്തിന്റെ പരമോന്നത നിയമ നിർമ്മാണ സഭയിൽ ഭരണഘടനാ ശില്പി അംബേദ്കറെ അപമാനിച്ചു സംസാരിച്ച ഇന്ത്യയുടെ ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ രാജ്യത്തെ പൊതു സമൂഹത്തിനോട് മാപ്പ് പറഞു രാജി വെക്കണമെന്ന് ദളിത് കോൺഗ്രസ് തിരൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
അമിത്ഷാ മാപ്പ് പറഞ്ഞ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരൂർ സെൻട്രൽ ജംഗ്ഷനിൽ സംഘടിപ്പിച്ച നിയോജകമണ്ഡലം ദളിത് കോൺഗ്രസിന്റെ പ്രതിഷേധ കൂട്ടായ്മയിലാണ് ദളിത് കോൺഗ്രസ് ആവശ്യപ്പെട്ടത്.
പ്രതിഷേധ കൂട്ടായ്മ കെ. പി. സി. സി അംഗം അഡ്വക്കേറ്റ് കെ. ശിവരാമൻ ഉദ്ഘാടനം ചെയ്തു.
അംബേദ്കറെ അപമാനിച്ച് സംസാരിച്ച അമിത് ഷായോട് രാജ്യത്തെ പൊതുസമൂഹം ഒരിക്കലും മാപ്പ് തരില്ല എന്ന് അഡ്വ. കെ. ശിവരാമൻ പറഞ്ഞു.
ദളിത് കോൺഗ്രസ് തിരൂർ ബ്ലോക്ക് പ്രസിഡണ്ട് സി.കെ കുമാരൻ അധ്യക്ഷത വഹിച്ചു. മുഖ്യ പ്രഭാഷണം തിരൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ.ഗോപാലകൃഷ്ണൻ, തിരുനാവായ ദളിത് ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ.പി നാരായണൻ, രാമചന്ദ്രൻ നെല്ലിക്കുന്ന്, യാസർ പയ്യോളി, ഹനീഫ മോല്ലഞ്ചേരി, നൗഷാദ് പരന്നെക്കാട്, അഡ്വക്കറ്റ് രാജേഷ്, രാജേഷ് പരന്നെക്കാട്, എസ്. വിശാലം, ഐ.പി ബാലൻ, ഷറഫു കണ്ടാത്തിയിൽ, മനോജ് തിരുനാവായ എന്നിവർ പങ്കെടുത്തു സംസാരിച്ചു
Leave a Reply