ഉന്നതർക്ക് സഞ്ചരിക്കാൻ  ലക്ഷങ്ങളുടെ ആഡംബര വാഹനങ്ങൾ

ഉന്നതർക്ക് സഞ്ചരിക്കാൻ  ലക്ഷങ്ങളുടെ ആഡംബര വാഹനങ്ങൾ


വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം:കടുത്ത സാമ്പ ത്തിക നിയന്ത്രണം മറികടന്ന് കാലിക്കറ്റിൽ ഉന്നതർക്ക് സഞ്ച രിയ്ക്കാൻ ലക്ഷങ്ങളുടെ
ആഡംബര വാഹനം വാങ്ങി കൂ ട്ടി.കാലിക്കറ്റ് സർവ്വ കലാശാല പർച്ചേസ് വിഭാഗം  രണ്ട് ടൊയോട്ട ഇന്നോവ ഹൈക്രോസ് -ഹൈ ബ്രിഡ് – (വിഎക്സ്) കാറാണ് വാങ്ങി കൂട്ടിയത്.ഇതിനായി തൻവ ർഷം തനത് ഫണ്ടിൽ നിന്ന് 75 ലക്ഷണ രൂപയാണ് സിൻ ഡിക്കേറ്റ് അനുവദിച്ചത്. സ ർക്കാറിൻ്റെ സാമ്പത്തിക നി യന്ത്രണം മറികടന്ന് മുൻ വൈസ് ചാൻസിലർ ഡോ. എം കെ ജയരാജിൻ്റെ കാല ത്താണ് കാറുകൾ വാങ്ങു ന്നതിന് നടപടികൾ എടുത്ത ത്.ഇതിനെ തുടർന്ന് കഴി ഞ്ഞ ദിവസമാണ് കാറുകൾ സർവ്വകലാശാല ക്യാമ്പസി ൽ എത്തിയത്.സർവ്വകലാ ശാല ഉന്നതർക്കും ‘ജില്ലാത ല പരിശോധനാ സ മിതി ക്കും ഔദ്യോഗിക യാത്ര സുഗമമാക്കുന്നതിന് അഞ്ച് ജില്ലകളിലായി വ്യാപിച്ചുകിട ക്കുന്ന വിവിധ അഫിലിയേ റ്റഡ് കോളേജുകളും പഠന കേന്ദ്രങ്ങളും സന്ദർശിക്കാ നാണ് രണ്ട് ആഡംബര കാ റുകൾ വാങ്ങിയതെന്ന് ഉത്ത രവിൽ പറയുന്നത്. അതെ സമയം സാമ്പത്തിക പരാധീ നതയെ തുടർന്ന് സംസ്ഥാന സർക്കാർ അനാവശ്യ ചെല വുകൾ ഒഴി വാക്കാൻ ഉത്ത രവിലൂടെ നിർദ്ദേശിച്ചിരുന്നു. ഇതെല്ലാം മറി കടന്നു കൊ ണ്ടാണ് ഉന്നതർക്ക് യാത്ര യ്ക്കായി രണ്ട് ആഡംബര കാറുകൾ സർവ്വക ലാശാല വാ ങ്ങിക്കൂട്ടിയത്.മാത്രമല്ല സർവകലാശാലയുടെ ത നത് ഫണ്ടിൽ നിന്നാണ് ഇത്ര യും ഭീമമായ തുക ചെലവഴി ച്ചത്.എന്നാൽ കഴിഞ്ഞ 2020- 21 സാമ്പത്തിക വർ ഷത്തിലാണ് രണ്ട് പുതിയ ഇന്നോവ കാറുകൾ വിസി ക്കും പിവിസിയ്ക്കും സ ഞ്ചരിക്കുന്നതിനായി സർവ കലാശാല വാങ്ങിയത്. തന ത് വർഷം സംസ്ഥാന സർ ക്കാറിൽ സംസ്ഥാന ആവി ഷ്കൃത പദ്ധതി ഫണ്ടുകൾ ഒന്നും ലഭിക്കാതെ സർവ്വ കലാശാല നട്ടം തിരിയുന്ന സമയത്താണ് അനാവശ്യ മായി ധൂർത്ത് അടിച്ച് ലക്ഷ ങ്ങൾചെലവഴിച്ച് രണ്ട് ആ ഡംബര കാറുകൾ വാങ്ങാൻ ഇടത് സിൻഡിക്കേററ്ഒത്താ ശ ചെയ്തതെന്ന്ആക്ഷേ പ ത്തിനിടയാക്കിയിട്ടുണ്ട്.മാത്രമല്ല വാഹനങ്ങൾ വാങ്ങുന്ന തിന് നേരത്തെസർക്കാർ ഏർപ്പെടുത്തിയ കർശനമാ യ സാമ്പത്തിക അച്ചടക്ക ഉത്തരവുകൾ ലംഘിച്ച് രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങിയതിൽ 41,27,912/- രൂപയും രണ്ട് അമേസ് കാ റുകളുടെ വിലയായ 14,34, 732/- രൂപയും ബൊലേറോ യുടെ വിലയായ 8,21,777/-രൂപയും ഉൾപ്പെടെ63,84,421 /- രൂപ കഴിഞ്ഞ 2020-21 ഓ ഡിറ്റിൽ സർക്കാർ ഓഡിറ്റ് വിഭാഗം തടസ്സം ചെയ്തിരു ന്നു.എന്നാൽ ഇതൊന്നും വക വെക്കാതെയാണ് അ ധികൃ തരുടെ സാമ്പത്തിക ധൂർത്തെന്ന് പരക്കെ ആ രോപണമുള്ളത്.

(പടം:കാലിക്കറ്റ് സർവക ലാശാല കഴിഞ്ഞദിവസം ല ക്ഷങ്ങൾ മുടക്കി വാങ്ങിയ രണ്ട് ആഡംബര കാറുകൾ)

Leave a Reply

Your email address will not be published.