നടത്ത വേഗം കൂട്ടിയാല്‍ നേട്ടമേറെയുണ്ട്

ഹെല്‍ത്ത് ഡെസ്‌ക്: ഇനി മെല്ലെ മെല്ലെയുള്ള നടത്തം മതിയാക്കാന്‍ ശ്രമിക്കുക. പകരം അതിവേഗം നടക്കുക. ഗുണം ചില്ലറയല്ല, നിരവധി രോഗങ്ങളെ പിടിച്ചു കെട്ടുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്.
വേഗതയില്‍ നടക്കുന്നവര്‍ക്ക്’ പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയ്ക്കുള്ള സാധ്യത വളരെ കുറവാണെന്നാണ് പഠനം വ്യക്തമാക്കുന്നത്.

നിങ്ങളുടെ നടത്തത്തിന്റെ വേഗത നിങ്ങളുടെ സമപ്രായക്കാരേക്കാള്‍ വേഗത്തിലായിരിക്കണം. അങ്ങയുള്ളവര്‍ക്ക് പ്രമേഹം അല്ലെങ്കില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ പോലുള്ള ഉപാപചയ അവസ്ഥകള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് സമീപകാല പഠനം കണ്ടെത്തി.

ഏകദേശം 25,000 പങ്കാളികളിലാണ് പഠനം നടത്തിയത്. പൊണ്ണത്തടി, ഉയര്‍ന്ന അരക്കെട്ടിന്റെ ചുറ്റളവ്, കൂടാതെ ഇവ രണ്ടുമുള്ളവരിലുമാണ് പഠനം നടത്തിയത്.
ജപ്പാനിലെ ദോഷിഷ സര്‍വകലാശാലയിലെ ഗവേഷകര്‍ തയാറാക്കിയ ഹെല്‍ത്ത് ക്വസ്റ്റനയറിലൂടെയാണ് കണ്ടെത്തല്‍. 25000 വരുന്ന പങ്കാളികളുടെ നടത്തത്തിന്റെ വേഗത അളക്കുകയാണ് ആദ്യം ചെയ്തത്. ഒരോരുത്തരുടെയും നടത്തത്തിന്റെ വേഗത നിങ്ങളുടെ പ്രായത്തിലുള്ളവരുടെയും ജെന്‍ഡറിലുള്ളവുടെയും നടത്ത വേഗത്തില്‍ കൂടുതലാണോ എന്നാണ് പരീക്ഷിച്ചത്. പരീക്ഷതില്‍ നിന്നാണ് അതിവേഗം നടക്കുന്നവരില്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവയില്ലെന്നു കണ്ടെത്തിയത്.

സയന്റിഫിക് റിപ്പോര്‍ട്ടുകളുടെ ഫലങ്ങള്‍ കാണിക്കുന്നത്, ‘വേഗതയില്‍ നടക്കുന്നവര്‍’ എന്ന് തിരിച്ചറിയുന്ന വ്യക്തികള്‍ക്ക് പ്രമേഹസാധ്യതകള്‍ ഗണ്യമായി കുറവാണെന്നായിരുന്നു. ഏകദേശം 30 ശതമാനം കുറവ്, ഹൈപ്പര്‍ടെന്‍ഷന്‍, ഡിസ്ലിപിഡെമിയ (രക്തത്തിലെ ലിപിഡ് ലെവലിന്റെ കുറവ്) എന്നിവയില്‍ അപകടസാധ്യതകളില്‍ ശ്രദ്ധേയമായ കുറവുള്ളതായി കണ്ടെത്തിയെന്നാണ് ഗവേഷകര്‍ പറയുന്നത്.

Leave a Reply

Your email address will not be published.