തിരൂരങ്ങാടി ;2019ലെ പ്രളയം: ദുരിതാശ്വാസ തുക തിരിച്ചുനൽകാനുള്ള ഉത്തരവ് നീതികരിക്കാനാവാത്തതാണന്നും സർക്കാർ വീഴ്ച ജനങ്ങളുടെ മേൽ കെട്ടിവെക്കരുതെന്നും എസ്.ഡി.പി ഐ.തിരൂരങ്ങാടി നിയോജക മണ്ഡലം പ്രസിഡൻ്റ് ഹമീദ് പരപ്പനങ്ങാടി ആവശ്യപ്പെട്ടു.
തിരൂരങ്ങാടിയിൽ മണ്ഡലത്തിൽ പ്രളയ ഭാതിതരായ കുടുംബങ്ങൾക്കാണ് വർഷങ്ങൾക്ക് ശേഷം നോട്ടീസ് അയച്ചിരിക്കുന്നത്.
റവന്യൂവകുപ്പാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
തിരൂരങ്ങാടി താലൂക്കിലെ നൂറ് കണക്കിന് കുടുംബങ്ങൾക്കാണ് ഇത്തരത്തിൽ നോട്ടീസ്
പ്രളയത്തിനുശേഷം അടിയന്തിര സഹായധനമായി ലഭിച്ചതിൽനിന്ന് അധികമായി ലഭിച്ച തുക തിരിച്ചടക്കണമെന്നാണ് ലാൻഡ് റവന്യൂ കമ്മീഷണറുടെ നിർദ്ദേശപ്രകാരം തിരൂരങ്ങാടി തഹസിൽദാർ അയച്ചിരിക്കുന്ന കത്തിൽ പറയുന്നത്.
ദുരിതബാധിതരുടെ ബാങ്ക്് അക്കൗണ്ടിലേക്ക് പതിനായിരം രൂപവീതം രണ്ടുതവണയായി ഇരുപതിനായിരം രൂപയുടെ സഹായധനം അനുവദിച്ചിരുന്നു.
ഇതിൽ അനർഹമായി ക്രെഡിറ്റ് ചെയ്യപ്പെട്ട പതിനായിരം രൂപയാണ് തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
സാങ്കേതികപ്പിഴവ് മൂലമാണ് അധികപണം അയച്ചതെന്നും കത്തിൽ സൂചിപ്പിക്കുന്നുണ്ട്.
കത്ത് ലഭിച്ച് ഏഴുദിവസത്തിനകം പതിനായിരം രൂപ തിരികെ അടച്ച് താലൂക്ക് ഓഫീസിലെത്തി രസീത് കൈപ്പറ്റണമെന്നാണ് നിർദ്ദേശം.
തുക തിരികെ അടക്കാത്തപക്ഷം റവന്യൂ റിക്കവറി പ്രകാരം തുക ഈടാക്കുമെന്ന മുന്നറിയിപ്പും തഹസിൽദാർ നൽകിയ കത്തിലുണ്ട്.
തിരൂരങ്ങാടി താലൂക്കിലെ നെടുവ വില്ലേജിൽ 35 കുടുംബങ്ങൾക്കും പറപ്പൂർ-28, തിരൂരങ്ങാടി-12, ഒതുക്കുങ്ങൽ-20, നന്നമ്പ്ര-ഒൻപത്, വേങ്ങര-നാല്, ഊരകം-ഏഴ്, എടരിക്കോട്-നാല്, അരിയല്ലൂർ-രണ്ട്, പെരുവള്ളൂർ-ഒന്ന്, മൂന്നിയൂർ-മൂന്ന് എന്നിങ്ങനെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ജില്ലയിൽ മറ്റിടങ്ങളിലും ഇത്തരത്തിൽ നോട്ടീസുകൾ അയച്ചിട്ടുണ്ടെന്നാണ് വിവരം.
സാങ്കേതിക പിഴവ് മൂലം പാവപ്പെട്ട ജനങ്ങളെ പീഡിപ്പിക്കാനുള്ള ഉത്തരവ് അംഗീകരിക്കാൻ കഴിയുന്നതല്ല.
നിത്യവൃത്തിക്ക് പോലും കഷ്ടപെടുന്നവരാണ് ഇതിൽ ഭൂരിഭാഗവും, സർക്കാർ പിഴവിന് ജനങ്ങളുടെ മേൽ കുതിര കയറാനുള്ള ശ്രമം നീതീകരിക്കാനാവാത്തതാണ്.
ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് എസ്.ഡി.പി.ഐ നേതൃത്വം നൽകുമെന്നും ഹമീദ് പരപ്പനങ്ങാടി പ്രസ്ഥാവിച്ചു.
Leave a Reply