വേലായുധൻ പി മൂന്നിയൂർ
തേഞ്ഞിപ്പലം : മലപ്പുറം സെൻ ട്രൽ സഹോദയ കാലിക്കറ്റ് യൂ ണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജില്ലാ കായിക മേള യിൽ കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യ ന്മാരായി.
22 സ്വർണവും 19 വെള്ളിയും 23 വെങ്കലവുമടക്കം 467.5 പോയി ന്റുകൾ കരസ്ഥമാക്കിയാണ് ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ കടകശ്ശേരി ചാമ്പ്യൻമാരായത്.
സംസ്ഥാന സ്കൂൾ കായിക മേളയിൽ ചാമ്പ്യൻ സ്കൂളായ കടകശ്ശേരി ഐഡിയൽ സിബി എസ്ഇ കായിക മേളയിലും മിന്നും വിജയമാണ് കാഴച വെച്ചത്.
28 സ്വർണവും 20 വെള്ളിയും 9 വെങ്കലവുമടക്കം 420 പോയിൻ്റ് നേടി എം ഇ എസ് തിരൂർ രണ്ടാം സ്ഥാനവും, 8 സ്വർണ്ണം 12 വെള്ളി 23വെങ്കലം അടക്കം 357.83 പോയിൻ്റ് നേടി പീവീസ് മോഡൽ നിലമ്പൂർ മൂന്നാം സ്ഥാനവും നേടി. 304.83 പോയിന്റോടെ ഗൈഡൻ സ് എടക്കരയും 157 പോയന്റോ ടെഹിറ പബ്ലിക് സ്കൂൾ പൂളമണ്ണ യും യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങൾ നേടി.സമാപന ചട ങ്ങിൽ കാലിക്കറ്റ് സർവകലാശാല കായിക വിഭാഗം മേധാവി
ഡോ.വി പിസക്കീർ ഹുസൈൻ സമ്മാനദാനം നിർവ്വഹിച്ചു.
മലപ്പുറം സെൻട്രൽ സഹോദയ പ്രസിഡണ്ട് നൗഫൽ പുത്തൻ പീടിയക്കൽ .അധ്യക്ഷത വഹിച്ചു.
സഹോദയ സെക്രട്ടറി ഡോ.ജംഷീർ നഹ , ട്രഷറർ സി സി അനീഷ് കുമാർ അനീഷ് കുമാർ, ജോയിൻ്റ് സെക്രട്ടറി ഫാദർ തോമസ് ജോസഫ്, സ്പോർട്സ് കൺവീനർ ഫഹദ് കെ പി, റഫീഖ് മുഹമ്മദ്, സുരേന്ദ്രൻ ജി രവീന്ദ്ര ൻ,തുടങ്ങിയ വർ പ്രസംഗിച്ചു.
:സിബിഎസ്ഇ ജില്ലാ കായി കമേളയിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടിയ ഐഡിയൽ കടക ശ്ശേരി ടീം)
Leave a Reply