ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. നാലുപേര്‍ക്കു പരുക്കേറ്റു. ചങ്ങനാശേരി പെരുന്ന സ്വദേശി ബാബു (68) ആണു മരിച്ചത്. ഡ്രൈവര്‍ അര്‍ജുന്‍, യാത്രക്കാരായ ശശി എന്നിവര്‍ക്കു ഗുരുതരമായ പരുക്കുണ്ട്. വാഹനത്തിലുണ്ടായിരുന്ന ആരുഷി എന്ന ഒന്‍പതു വയസ്സുകാരിക്കും പരുക്കുണ്ട്. വളവു തിരിഞ്ഞപ്പോള്‍ നിയന്ത്രണം വിട്ട കാര്‍ കൊക്കയിലേക്കു മറിയുകയായിരുന്നു. മരത്തിലിടിച്ചാണു കാര്‍ നിന്നത്.

ഉച്ചക്ക് മൂന്നു മണിയോടെ ചാലക്കയം – പമ്പ റോഡിൽ പൊന്നംപാറയിൽ ആയിരുന്നു അപകടം. ചങ്ങനാശ്ശേരി സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.  അട്ടത്തോടിനും ചാലക്കയത്തിനും ഇടയിലായിരുന്നു അപകടം. ഒരു കുട്ടി അടക്കം ആറുപേരാണ് കാറിലുണ്ടായിരുന്നത്.

അഗ്‌നിരക്ഷാസേന സ്ഥലത്ത് എത്തിയാണ് വാഹനം കൊക്കയില്‍നിന്നു പുറത്തെടുത്തത്. ചാലക്കയത്തിനും അട്ടത്തോടിനും മധ്യേ പൊന്നമ്പാറയില്‍ വച്ചായിരുന്നു അപകടം. പൊലീസും അഗ്‌നി രക്ഷാ സംഘവും മോട്ടര്‍ വാഹന വകുപ്പും സ്ഥലത്തു എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരുക്കേറ്റവരെ നിലയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി. 

അപകടത്തിൽ മരിച്ച ബാബുവിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ട് നൽകും.

Leave a Reply

Your email address will not be published.