ഭിന്നശേഷിക്കുട്ടികളുടെ കേക്ക്ഫെസ്റ്റ് ഇന്ന് തൃശൂരില്‍

തൃശൂര്‍: നിപ്മറിലെ ഭിന്നശേഷികുട്ടികളുടെ കേക്ക്ഫെസ്റ്റ് ഇന്നു തൃശൂരില്‍ തുടങ്ങും. എംപവറിങ് ത്രൂ വൊക്കേഷണലൈസേഷന്‍ പദ്ധതിയുടെ ഭാഗമായാണ് കേക്ക്ഫെസറ്റ്. ബേക്കറി പരിശീലനം ലഭിച്ച കുട്ടികള്‍ നിര്‍മിച്ച കേക്കുകളുടെ പ്രദര്‍ശനവും വില്‍പനയും ഇന്നും നാളെയും തൃശൂര്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്താണ് നടക്കുന്നത്.

ഇന്ന് 9.30ന് തൃശ്ശൂര്‍ ജില്ലാ കലക്റ്റര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉദ്ഘാടനം ചെയ്യും. തൃശൂര്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. യൂ സലില്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടര്‍ അഭിജിത് ടി. ജി, നിപ്മര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സി. ചന്ദ്രബാബു എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ 18നും 30നും ഇടയില്‍ പ്രായമുള്ള യുവതീ -യുവാക്കള്‍ക്കായി വിവിധ തൊഴില്‍ പരിശീലന പദ്ധതികള്‍ നടപ്പാക്കിവരുന്നതിന്റെ ഭാഗമായാണ് കേക്ക് ഫെസ്റ്റ്.

Leave a Reply

Your email address will not be published.