ബ്രാൻ്റഡ് ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുമായി മെജസ്റ്റിക് ജ്വല്ലേഴ്സ്

തിരൂർ: 55 വർഷത്തെ സുവർണ്ണ പാരമ്പര്യവുമായി കഴിഞ്ഞ 33 വർഷമായി തിരൂരിൽ പ്രശസ്തമായ രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മെജസ്റ്റിക് ജ്യല്ലേഴ്സ് പുതിയ ബ്രാൻ്റഡ് ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ, റോസ്ഗോൾഡ്, വൈറ്റ് ഗോൾഡ്, എന്നിവയുടെ പുതിയ സെക്ഷൻ ആരംഭിക്കുന്നു.
ഇപ്പോൾ സ്വർണ്ണാഭരണ വ്യാപാര മേഖലയിൽ ഏറെ പേർ ആവശ്യപെടുന്നതും, പുതിയ തലമുറ ആഗ്രഹിക്കുന്നതുമായ ഇത്തരം ആഭരണങ്ങളുടെ കാലഘട്ടത്തിൻ്റെ ആവശ്യവും മാർക്കറ്റിലെ ട്രൻ്റും, മനസ്സിലാക്കി ഇവ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് പുതിയ ബ്രാൻ്റി ലൂടെ മെജസ്റ്റിക് ചെയ്യുന്നത്.
ഡിസംമ്പർ 23 ന് തിങ്കളാഴ്ച രാവിലെ 11.30 ന് ബഹു: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പുതിയ സെക്ഷൻ ഉൾ ഘാടനം ചെയ്യും. തിരൂർ നഗരസഭ ചെയർപേഴ്സൺ ശ്രീമതി എ പി.നസീമ ലോഗോ പ്രകാശനം നിർവ്വഹിക്കും.ചടങ്ങിൽ മുൻസിപ്പൽ വൈസ് ചെയർമാൻ ശ്രീ.പി.രാമൻ കുട്ടി, പ്രതി പക്ഷ നേതാവ് അഡ്വ: എസ്.ഗിരീഷ്, ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റ് പി.എ. ബാവ തുടങ്ങിയ പ്രമുഖ വ്യക്തികൾ പങ്കെടുക്കും.

1990 മുതൽ മെജസ്റ്റിക് ജ്യല്ലേഴ്സ് തിരുരിലെ സ്വർണ്ണാഭരണ വ്യാപാര വിപണന രംഗത്ത് സജീവ സാനിന്ധ്യമാണ്. വാണിജ്യ മേഖലയിൽ തിരൂരിന്റെ വളർച്ചക്കൊപ്പം നിന്ന സ്ഥാപനമാണ് മെജസ്റ്റിക് ജ്വല്ലേഴ്സ്. മൂന്ന് പതിറ്റാണ്ടിലധികമായി പരിശുദ്ധ സ്വർണ്ണം ന്യയമായ വിലയിലും പണിക്കൂലിയിലും നൽകി ജനങ്ങളുടെ വിശ്വാസ മാർജിച്ച മെജസ്റ്റിക്ക് വിപുലമായ സൗകര്യങ്ങളോടു കൂടി പ്രവർത്തിച്ച് വരുന്നു . സ്വർണ്ണാഭരണങ്ങളുടെ ക്വാളിറ്റിയും പരിശുദ്ധിയും എന്നും കാത്ത് സൂക്ഷിക്കുന്ന ഈ സ്ഥാപനം 916 സ്വർണ്ണാഭരണങ്ങളുടെ നിർമ്മാണത്തിലും വിൽപ്പനയിലും വിൽപ്പനാനന്തര സേവനത്തിലും മുന്നിട്ട് നിൽക്കുന്നു .
ഇന്ത്യയിലെ മികച്ച ബ്രാൻഡുകളായ ഡയമണ്ട് ആഭരണങ്ങളുടെ വിപുലമായ ശേഖരണവും വെള്ളി ആഭരണങ്ങൾക്ക് മാത്രമായി പ്രത്യേക സെക്ഷൻ , ലോ കോത്തര വാച്ചുകളുടെ കലക്ഷനും, ആൻ്റിക് ഡിസൈനുകൾക്ക് പ്രത്യാകവിഭാഗം എന്നിവ മെജസ്റ്റിക് ജ്വല്ലേഴ്‌സിൻ്റെ  പ്രത്യേകതകളാണ്

Leave a Reply

Your email address will not be published.