ഇരിങ്ങാലക്കുട :സി.പി.ഐ(എം) ഇരിങ്ങാലക്കുട ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് ‘ഇരിങ്ങാലക്കുടയുടെ വികസന സാധ്യതകൾ’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
എസ്.എൻ.ക്ലബ്ബ് ഹാളിൽ സംഘടിപ്പിച്ച പരിപാടി ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർബിന്ദു ഉദ്ഘാടനം ചെയ്തു.മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.വ്യവസായി പോൾ ഫ്രാൻസിസ് കണ്ടംകുളത്തി (വ്യവസായം),അമല മെഡിക്കൽ കോളേജ് പ്രിൻസിപ്പലും,പ്രശസ്ത നെഞ്ചുരോഗ വിദഗ്ദനുമായ ഡോ.റെനിസ് ഡേവിസ് (ആരോഗ്യം),കുട്ടനെല്ലൂർ അച്ചുതമേനോൻ കോളേജ് പ്രിൻസിപ്പൽ ഡോ.പി.എസ്.മനോജ് (സംസ്കാരം),ദേശീയ കർഷക അവാർഡ് ജേതാവ് വിനോദ് ഇടവന (കൃഷി) എന്നീ വിഷയങ്ങളിലെ സാധ്യതകളെപ്പറ്റി സംസാരിച്ചു.
ഡോ.കെ.പി.ജോർജ്ജ് സ്വാഗതവും, ഏരിയ സെക്രട്ടറി വി.എ.മനോജ്കുമാർ നന്ദിയും പറഞ്ഞു.
Leave a Reply